ആ റെക്കോഡ് ഞാൻ തകർക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പവൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ൽ ലിയാം ലിവിംഗ്‌സ്റ്റൺ സ്ഥാപിച്ച 117 മീറ്റർ സിക്‌സിന് അപ്പുറത്തേക്ക്  തനിക്ക് പായിക്കാൻ കഴിയുമെന്ന് ഡൽഹി ക്യാപിറ്റൽസ് (ഡിസി) ബാറ്റർ റോവ്‌മാൻ പവൽ അവകാശപ്പെടുന്നു. സീസണിന്റെ തുടക്കത്തിലേ മോശം പ്രകടനങ്ങൾക്ക് ശേഷം ശേഷം ട്രാക്കിലേക്ക് എത്താൻ പവലിന് സാധിച്ചിട്ടുണ്ട്.

ബ്രാബോൺ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) ഇന്നലെ നടന്ന മത്സരത്തിൽ ഒരുപാട് കൂറ്റൻ സിക്സറുകൾ കാണാൻ സാധിച്ചു. നിക്കോളാസ് പൂരൻ 108 മീറ്റർ ബൗണ്ടറി രേഖപ്പെടുത്തിയപ്പോൾ എയ്ഡൻ മാർക്രം പന്ത് 103 മീറ്റർ ദൂരം പായിച്ചു .ആദ്യ ഇന്നിംഗ്‌സിൽ 67 റൺസെടുത്ത പവൽ 104 മീറ്റർ സിക്‌സും പറത്തി.

130 മീറ്റർ മറികടക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, ഷെയ്ൻ വാട്‌സണും ഡേവിഡ് വാർണറുമായുള്ള മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ പവൽ പറഞ്ഞു:

“എനിക്ക് 117 മീറ്റർ മാർക്ക് തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 130 മീറ്ററിനടുത്ത് പന്ത് അടിക്കുമെന്ന് ഞാൻ ഇന്നലെ മൻദീപിനോട് പറഞ്ഞു, അത് എങ്ങനെയെന്ന് നോക്കാം.”

മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് ആൽബി മോർക്കലിന്റെ പേരിലാണ്. 2008ലെ ഐപിഎൽ ആദ്യ സീസണിൽ പ്രഗ്യാൻ ഓജയുടെ ബൗളിലാണ് റെക്കോഡ് നേട്ടമുണ്ടായത്.