ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.
7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. മൂന്ന് വീതം വിക്കറ്റുകൾ വെച്ചാണ് താരങ്ങൾ നേടിയത്. ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്സർ പട്ടേൽ, സമീർ റിസ്വി എന്നിവർ ഗോൾഡൻ ഡക്കായും, നിതീഷ് റാണ, കെ എൽ രാഹുൽ എന്നിവർ ഓരോ റൺസുമായും, ട്രിസ്റ്റിൻ സ്റ്റബ്ബ്സ് 5 റൺസും നേടി. നിലവിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ (19) അഭിഷേക് പോറൽ 30 കെയിൽ ജെയ്മിസൺ 12 എന്നിവർ മാത്രമാണ്.
ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇപ്പോഴിതാ വിജയിച്ച ശേഷം ആർസിബി നായകൻ രജത് പാട്ടിദാർ സംസാരിച്ചു.
Read more
‘ തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോകുമെന്ന് കരുതിയില്ല. ഭുവനേശ്വറിനും ഹേസൽവുഡിനുമാണ് ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടത്, അത്രയു മികച്ച ഓവറുകളാണ് അവർ പവർപ്ലെയിൽ എറിഞ്ഞത്. കൂടാതെ സ്റ്റമ്പ് ടു സ്റ്റമ്പിൽ പന്തെറിഞ്ഞ് 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങിയ സുയാഷ് ശർമയുടെ മികവും എടുത്ത് പറയേണ്ടതാണ്’ രജത് പറഞ്ഞു.







