സഞ്ജുവിനെ ഒരുപാട് പിന്തുണച്ചവനാണ് ഞാൻ, ഇപ്പോൾ അതിൽ ഖേദിക്കുന്നു; വെളിപ്പെടുത്തി ഡാനിഷ് കനേരിയ

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇന്ത്യ തുടർച്ചയായ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. 2016ന് ശേഷം വിൻഡീസിനെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങൾ തോൽക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ മാറിയിരുന്നു. എന്തായാലും മൂന്നാമത്തെ മത്സരം ജയിച്ചതോടെ വലിയ നാണക്കേട് ഒഴിവാക്കാനും ഇന്ത്യക്ക സാധിച്ചു.

മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. മൂന്നാം മത്സരം ആകട്ടെ സഞ്ജു ബാറ്റിംഗിന് ഇറങ്ങാതെ തന്നെ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. സഞ്ജു സാംസണെ സംബന്ധിച്ച് ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ എല്ലാം മികച്ച പ്രകടനം വളരെ അനിവാര്യം ആണെന്ന് പറയാം,

സാംസണിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ സാംസണിന്റെ പരാജയങ്ങൾക്ക് അദ്ദേഹത്തെ ആക്ഷേപിച്ചു.

അവസരങ്ങൾ ലഭിക്കാത്ത കളിക്കാർക്ക് കൂടുതൽ അവസരം നൽകാൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത് . സഞ്ജു സാംസണ് ഇപ്പോൾ വേണ്ടത്ര മത്സരങ്ങൾ നൽകുന്നുണ്ട്. അവൻ കളിക്കാത്തപ്പോൾ ഞാൻ അവനെ പിന്തുണച്ചു, അവനെ പ്ലെയിങ് ഇലവനിൽ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എന്റെ പിന്തുണയ്ക്ക് അനുസരിച്ചുള്ള പ്രകടനം അവൻ നടത്തിയിട്ടില്ല ”അദ്ദേഹം പറഞ്ഞു.