2019 ലെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ തോൽവിക്ക് ശേഷം വിരാട് കോഹ്‌ലി ഉൾപ്പെടെ ദേശീയ ടീമിലെ മിക്കവാറും എല്ലാ കളിക്കാരും കരയുന്നത് താൻ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് റിസർവ് ദിനത്തിൽ മഴ ഭീഷണി നേരിട്ട മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടു.
‘2019 ലോകകപ്പിലെ പരാജയത്തിന് ശേഷം വിരാട് ബാത്ത്‌റൂമിലിരുന്ന് കരയുന്നത് ഞാന്‍ കണ്ടു. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ അവസാനത്തെ ബാറ്ററായിരുന്നു ഞാന്‍. വിരാട് കോഹ്‌ലിയെ മറികടന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. അന്ന് എല്ലാവരും കരഞ്ഞിരുന്നു’, ചഹല്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
ന്യൂസിലൻഡിനെതിരെ 10 ഓവറിൽ 63 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ആ മത്സരത്തിലെ സ്വന്തം പ്രകടനത്തിൽ ഖേദമുണ്ടെന്ന് ചഹൽ വെളിപ്പെടുത്തി. “മഹി ഭായിയുടെ അവസാന മത്സരമായിരുന്നു അത്. എനിക്ക് ഇതിലും നന്നായി കളിക്കാമായിരുന്നു. എനിക്ക് ഇപ്പോഴും അതിൽ ഖേദമുണ്ട്. എനിക്ക് എന്നെത്തന്നെ കുറച്ചുകൂടി മുന്നോട്ട് കൊണ്ടുപോകാമായിരുന്നു, കുറച്ചുകൂടി നന്നായി പന്തെറിയാമായിരുന്നു, 10-15 കുറച്ച് റൺസ് വിട്ടുകൊടുക്കാമായിരുന്നു.
പക്ഷേ ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻ സമയം ലഭിക്കില്ല. ഞാൻ ശാന്തനായിരുന്നെങ്കിൽ എനിക്ക് ഇതിലും നന്നായി കളിക്കാമായിരുന്നു എന്ന് ഞാൻ കരുതി. ഞാൻ എന്റെ പരമാവധി നൽകി, പക്ഷേ അത് സെമിഫൈനലായിരുന്നു, ഒരു വലിയ ഘട്ടമായിരുന്നു, നിങ്ങൾ നിങ്ങളുടെ 10-15% അധികമായി നൽകണം,” അദ്ദേഹം പറഞ്ഞു.
Read more
2019 ജൂലൈ ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയ ലോകകപ്പ് സെമി പോരാട്ടം നടന്നത്. മഴ മൂലം റിസേര്‍വ് ദിനത്തിലേക്ക് നീണ്ട പോരില്‍ കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ വീഴുകയായിരുന്നു.







