കോഹ്‌ലിയോട് ഞാൻ നല്ല രീതിയിൽ ദേഷ്യപ്പെട്ടു, അവൻ കാരണം അത് നഷ്ടപ്പെട്ടു എന്ന തോന്നലിലാണ് ഞാൻ അതൊക്കെ പറഞ്ഞത്; കോഹ്‍ലിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ വീരേന്ദർ സെവാഗ്, അക്കാലത്തെ ഏറ്റവും സ്ഫോടനാത്മക ബാറ്റർമാരിൽ ഒരാളായി പരക്കെ ആദരിക്കപ്പെട്ടിരുന്നു. ഇന്ത്യക്കായി 251 ഏകദിനങ്ങൾ കളിച്ച അദ്ദേഹം അവിടെ 8273 റൺസ് നേടിയിട്ടുണ്ട്. തകർപ്പൻ ബാറ്റിംഗിന് പേരുകേട്ടതിനൊപ്പം, ബോളിങ്ങിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ചുരുക്കം ചില ഇന്ത്യൻ ബാറ്റർമാരിൽ ഒരാളായിരുന്നു സെവാഗ്.

44 കാരനായ അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റിൽ 96 വിക്കറ്റുകൾ പോലും ഉണ്ട്, ബോളിങ്ങിൽ ചില നാഴികക്കല്ലുകൾ എത്തിപ്പിടിക്കാൻ താൻ ശ്രമിച്ചിരുന്നതുമായിട്ടും ഇരിക്കൽ അത്തരത്തിലൊരു നീക്കത്തിന്റെ പേരിൽ കോഹ്‌ലിയുമായി വഴക്ക് ഉണ്ടക്കിയെന്നും പറഞ്ഞു.

“എനിക്ക് മാന്ത്രികതയെക്കുറിച്ച് അറിയില്ല, പക്ഷേ എന്റെ ബൗളിംഗ് കൊണ്ട് ഞാൻ ചില വലിയ ബാറ്റർമാരെ പുറത്താക്കി. പോണ്ടിംഗ്, ഹെയ്ഡൻ, ഹസ്സി, സംഗക്കാര, ജയവർദ്ധനെ, ദിൽഷൻ, ലാറ എന്നിവരാണ് മുൻനിര ബാറ്റ്‌സ്മാൻമാരിൽ ചിലർ. “ഒരിക്കൽ വിരാട് കോഹ്‌ലി മിഡ്‌വിക്കറ്റിൽ എന്റെ പി[എന്തിൽ എളുപ്പത്തിൽ പിടിക്കാവുന്ന ഒരു ക്യാച്ച് നഷ്ടപ്പെട്ടപ്പോൾ ദേഷ്യം തോന്നി എന്നും പറഞ്ഞു. ഞാൻ ചില ബൗളിംഗ് നാഴികക്കല്ലുകളിൽ എത്തുമായിരുന്നു, പക്ഷേ അവൻ അത് അവസാനിപ്പിച്ചു. എനിക്ക് ദേഷ്യം വന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായതിനേക്കാൾ ദേഷ്യം വന്നു.

Read more

“കോഹ്‌ലിക്ക് കഴിവുണ്ടെന്ന് അറിയാമായിരുന്നു. പക്ഷെ അവൻ ഇപ്പോഴുള്ള ഈ ലെവലിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി അവന്റെ വളർച്ച.” സെവാഗ് പറഞ്ഞു.