IND VS PAK: ഭാഗ്യം കൊണ്ട് ചത്തില്ല, ഇനി അവന്മാർ വിളിച്ചാലും ഞാൻ പോകില്ല: ഡാരൽ മിച്ചൽ

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ ജീവനും കൊണ്ട് ഓടി വിദേശ താരങ്ങൾ. പാകിസ്ഥാനിൽ നടക്കുന്ന പിഎസ്എലിൽ ഇനി ഒരിക്കലും കളിയ്ക്കാൻ വരില്ല എന്നും വിദേശ താരങ്ങൾ പറഞ്ഞു. ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണവുമായി ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം റിഷാദ് ഹുസൈൻ രംഗത്ത് എത്തിയിരിക്കുകയാണ്.

റിഷാദ് ഹുസൈൻ പറയുന്നത് ഇങ്ങനെ:

” വിദേശ താരങ്ങളായ സാം ബില്ലിങ്സ്, ഡാരൽ മിച്ചൽ, കുശൽ പെരേര, ഡേവിഡ് വീസ്, ടോം കരൺ എന്നിവർ വളരെയധികം ഭയപ്പെട്ടു. ദുബായിൽ വിമാനം എത്തിയ ഉടൻ തന്നെ ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ എന്നോട് ഒരു കാര്യം കർശനമായി പറഞ്ഞു. ഇനിയൊരിക്കലും പാകിസ്താനിൽ കളിക്കാനായി വരില്ല. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ” റിഷാദ് ഹുസൈൻ പറഞ്ഞു.

Read more

ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചെങ്കിലും യു എ ഇ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാതെയായതോടെ പിന്നീട് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ശേഷം പിഎസ്എല്ലിനായി പാകിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. പാകിസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽ നിന്നാണ് വിദേശ താരങ്ങൾ ദുബായിലേക്ക് പറന്നത്.