രോഹിത് മനസ്സിൽ കാണുമ്പോൾ അത് മാനത്ത് കാണാൻ എനിക്ക് അറിയാം, ആ പുറത്താക്കൽ എന്റെ ബുദ്ധി: ട്രെന്റ് ബോൾട്ട്

തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) നടന്ന മത്സരത്തിൽ രോഹിത് ശർമ്മയെ പുറത്താക്കാൻ പദ്ധതിയിട്ടതിനെ കുറിച്ച് രാജസ്ഥാൻ റോയൽസ് (ആർആർ) പേസർ ട്രെൻ്റ് ബോൾട്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. തന്റെ ആദ്യ ഓവറിൽ രോഹിതിനെ ഗോൾഡൻ ഡക്കിന് പുറത്താക്കി കൊണ്ട് ബോൾട്ട് നൽകിയ മികച്ച തുടക്കം തന്നെ ആയിരുന്നു ടീമിന്റെ വിജയത്തിൽ വലിയ രീതിയിൽ സഹായിച്ചതും.

ഇഷാൻ കിഷനെ നല്ല രീതിയിൽ ബുദ്ധിമുട്ടിച്ച ബോൾട്ട് അതെ ഓവറിൽ തന്നെ രോഹിത്തിന്റെ മടക്കുക ആയിരുന്നു. മുൻകാലങ്ങളിൽ രോഹിത്തിനെ പല തവണ മടക്കിയ ബോൾട്ടിന് രോഹിത്തിനെ മടക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതെ, ഞാൻ ആ പന്ത് പ്ലാൻ ചെയ്തിരുന്നു, ഞാൻ തമാശ പറയുകയല്ല. ഞാൻ രോഹിതിനെതിരെ പലതവണ കളിച്ചിട്ടുണ്ട്, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവന് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്, അവൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാമെന്ന് ഞാൻ കരുതുന്നു. അതിനാൽ, ഇത് മിക്സ് ചെയ്യുക എന്നതായിരുന്നു എന്റെ രീതി. അവൻ ആ പന്ത് നിക്ക് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക്. സഞ്ജുവിന്റെ ക്യാച്ചും മികച്ചത് ആയിരുന്നു ”ട്രെൻ്റ് ബോൾട്ട് മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ റിയാൻ പരാഗിനോട് പറഞ്ഞു.

അതെ ഓവറിന്റെ അവസാന പന്തിൽ യുവതാരം നമാൻ ദിറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ബോൾട്ട് മുംബൈയെ സമ്മർദ്ദത്തിലാക്കി. തങ്ങൾക്ക് കിട്ടിയ ടോസ് മുതലാക്കണം ആയിരുന്നു എന്നും അതിനാൽ അത്ര മികച്ച പ്രകടനം നടത്താൻ സാധിച്ചു എന്നും ബോൾട്ട് പറഞ്ഞു.