'നീല കടൽ പ്രതീക്ഷിച്ച വാങ്കഡെ സ്റ്റേഡിയത്തിൽ ഇത്രയും മഞ്ഞ നിറം ഞാൻ കണ്ടിട്ടേയില്ല'; ആരാധകരോട് സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ തോൽവി.103 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 5 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ.

54 പന്തിൽ 10 ഫോറും 6 സിക്‌സും അടക്കം 101* റൺസാണ് സഞ്ജു അടിച്ചെടുത്തത്. അവസാന പന്തിൽ ഫോർ നേടിയാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ചെന്നൈക്ക് വേണ്ടി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇത്. മറ്റു സിഎസ്കെ താരങ്ങൾ ആരും തന്നെ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ ബോളിങ്ങിൽ ചെന്നൈ താരം അകീൽ ഹൊസെയിൻ 4 വിക്കറ്റുകളും, നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. ബോള് ചെയ്ത എല്ലാ താരങ്ങളും ഓരോ വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്. മത്സര ശേഷം സഞ്ജു സംസാരിച്ചു.

‘ഈ മത്സരത്തിൽ സെഞ്ച്വറി നേടാനായതിൽ സന്തോഷം. എന്റെ ജീവിതത്തിൽ ഒരിക്കലും വാങ്കഡെയിൽ ഇത്രയധികം മഞ്ഞ നിറം ഞാൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്’ സഞ്ജു പറഞ്ഞു.