ഇതിനേക്കാൾ മോശം സമയം എനിക്ക് ഉണ്ടായിട്ടുണ്ട്, അതിശക്തമായി തിരിച്ചുവരും

ഓർക്കാൻ ഒട്ടും സുഖമുള്ള ഓർമ്മകൾ സമ്മാനിച്ചല്ല അവസാന മത്സരവും കളിച്ച് മുംബൈ സീസൺ അവസാനിപ്പിച്ചത്. ആകെയുള്ള നേട്ടം വരുന്ന സീസണുകളിലേക്ക് പ്രതീക്ഷ അർപ്പിക്കാൻ പറ്റുന്ന യുവതാരങ്ങളുടെ സാന്നിധ്യമാണ്. പിന്നെ തങ്ങൾ കാരണം ബാംഗ്ലൂരിന് പ്ലേ ഓഫിൽ ഏതാനും പറ്റി. 14 കളികളിൽ നിന്ന് 19.14 ശരാശരിയിലും 120.17 സ്‌ട്രൈക്ക് റേറ്റിലും 248 റൺസ് മാത്രം നേടിയ രോഹിത് ശർമ്മക്കും ഇതൊരു മോശം സീസണായിരുന്നു. നേടിയത്. ഐപിഎൽ സീസണിൽ ഒരു അർധസെഞ്ചുറി പോലും നേടാനാകാതെ പോകുന്നത് ഇതാദ്യമാണ്.

ഇന്നലത്തെ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞു- നല്ല നിരാശയുണ്ട്, ഞാൻ ചെയ്യാൻ ആഗ്രഹിച്ച പല കാര്യങ്ങളും നടന്നില്ല,” മുംബൈയുടെ അവസാന ലീഗ് മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു. “എന്നാൽ ഇത് എന്റെ കാര്യത്തിലും നേരത്തെ സംഭവിച്ചിട്ടുണ്ട്, അതിനാൽ ഇത് ഞാൻ ആദ്യമായി കടന്നുപോകുന്ന ഒന്നല്ല. ഞാൻ ശക്തമായി തിരിച്ചുവരും.”

“ക്രിക്കറ്റ് ഇവിടെ അവസാനിക്കില്ലെന്ന് എനിക്കറിയാം; ഒരുപാട് ക്രിക്കറ്റ് മുന്നിലുണ്ട്. അതിനാൽ എനിക്ക് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എനിക്ക് എങ്ങനെ ഫോമിലേക്ക് മടങ്ങാനും പ്രകടനം നടത്താനും കഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇത് ചെറിയ പ്രശ്‌നമാണ്, ഞാൻ പരിഹാരം കണ്ടെത്തി ശക്തമായി തിരിച്ചുവരും.”

രോഹിതിന്റെ പ്രകടനം ടീമിന്റെ ജയപരാജയങ്ങളിൽ സ്വാധീനം ചെലുത്തി. സീസണിന്റെ തുടക്കത്തിൽ മുംബൈ തുടർച്ചയായി എട്ട് തോൽവികൾ ഏറ്റുവാങ്ങി, അവരുടെ അവസാന ആറ് കളികളിൽ നാലെണ്ണം അവർ വിജയിച്ചെങ്കിലും, അതൊന്നും പ്ലേ ഓഫിൽ എത്താൻ പോരായിരുന്നു.

” തുടക്കത്തിലേ തോൽവികൾ ഞങ്ങളെ ബാധിച്ചു. ഞങ്ങൾ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. പുതിയ ടീം ഉണ്ടാക്കാൻ ഉള്ള യാത്രയിൽ ഇതൊക്കെ സംഭവിക്കാം. തിരിച്ചുവരും ശക്തമായി തന്നെ.