സ്മിത്ത് പറഞ്ഞതിന് എനിക്ക് മറുപടിയുണ്ട്, ആ അടവൊന്നും എന്റെ അടുത്ത് വേണ്ട; ബോർഡർ ഗവാസ്‌ക്കർ പോരാട്ടത്തിന് മുമ്പ് തന്നെ വാക്പോരുകൾ ശക്തം

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ പരിശീലന മത്സരങ്ങൾ കളിക്കുന്നത് അപ്രസക്തമാണെന്ന ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്തിന്റെ സമീപകാല അഭിപ്രായത്തോട് പ്രതികരിച്ച് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസീസ് താരങ്ങളുടെ അവകാശവാദം ‘മൈൻഡ് ഗെയിമുകൾ’ മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

നാഗ്പൂരിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയ ഇന്ത്യയിൽ പരിശീലന മത്സരങ്ങളൊന്നും കളിക്കില്ല. പകരം കെഎസ്‌സിഎ സ്റ്റേഡിയത്തിൽ നാല് ദിവസത്തെ പരിശീലന ക്യാമ്പിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ പരിശീലന മത്സരങ്ങളൊന്നും കളിക്കേണ്ടതില്ലെന്ന ഓസ്‌ട്രേലിയയുടെ തീരുമാനത്തെ പിന്തുണച്ച് സ്മിത്ത് രണ്ട് ദിവസം മുമ്പ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു:

“ഞങ്ങൾക്ക് സാധാരണയായി ഇംഗ്ലണ്ടിൽ രണ്ട് ടൂർ ഗെയിമുകൾ കളിക്കാറുണ്ട്. ഇത്തവണ ഞങ്ങൾക്ക് ഇന്ത്യയിൽ ഒരു ടൂർ ഗെയിമില്ല. കഴിഞ്ഞ തവണ (2017) ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളോട് സമാനമായാ പിച്ചാണ് അവർ ഒരുക്കിയത്. അത് ഒരു തരത്തിൽ അപ്രസക്തമായിരുന്നു.ഞങ്ങൾക്ക് നല്ല പരിശീലന സൗകര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

സ്മിത്തിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച അശ്വിൻ, ഓസീസ് അവരുടെ സാധാരണ മൈൻഡ് ഗെയിമുകളിൽ മുഴുകുക മാത്രമാണെന്ന് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ ബോർഡർ-ഗവാസ്കർ ട്രോഫി പ്രിവ്യൂ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

“ഓസ്‌ട്രേലിയ ഇത്തവണ ടൂർ മത്സരങ്ങളൊന്നും കളിക്കുന്നില്ല. ഇത് പുതിയതല്ല. ചില വിദേശ പര്യടനങ്ങൾ നടത്തുമ്പോൾ ഇന്ത്യ പോലും ടൂർ ഗെയിമുകൾ ഒഴിവാക്കുന്നു. ടീം ഇന്ത്യയുടെ ഷെഡ്യൂൾ അന്താരാഷ്ട്ര മത്സരങ്ങളാൽ നിറഞ്ഞതിനാൽ, അതേ തീവ്രതയോടെ പ്രാക്ടീസ് ഗെയിമുകൾക്കായി തിരിയാൻ കഴിയില്ല.

“സ്മിത്ത് പറഞ്ഞ പോലത്തെ പിച്ചൊക്കെ നല്കിയിരിക്കാം,. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നത് അല്ല. . എന്നിരുന്നാലും, ഒരു പരമ്പരയ്ക്ക് മുമ്പുള്ള മൈൻഡ് ഗെയിമുകൾക്കും പണ്ട് മുതലേ കേമന്മാരാണ് ഓസ്‌ട്രേലിയ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.”

Read more

2017 പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 333 റൺസിന് പരാജയപ്പെടുത്തി. എന്നാൽ ആതിഥേയർ തിരിച്ചടിച്ച് പരമ്പര 2-1ന് സ്വന്തമാക്കി.