ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്‌സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.
രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് രവീന്ദ്ര ജഡേജ എന്ന ഇതിഹാസ താരത്തിന് അത് ഓർമ്മകളുടെ ഒരു പുനസംഗമം കൂടിയായിരുന്നു. 13 വർഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ തിളങ്ങിയ ജഡേജ, ഇത്തവണ രാജസ്ഥാന്റെ പിങ്ക് ജേഴ്സിയിലാണ് തന്റെ പഴയ ടീമിനെതിരെ കളത്തിലിറങ്ങിയത്.
Read more
മത്സരത്തിന് മുൻപ് മുൻ നായകൻ എം.എസ്. ധോണിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ജഡേജ നൽകിയ മറുപടി ആരാധകരെ ചിരിപ്പിച്ചു. ധോണിയുടെ ഫോൺ ഉപയോഗിക്കുന്ന ശീലത്തെക്കുറിച്ചായിരുന്നു ജഡേജയുടെ വെളിപ്പെടുത്തൽ. “മഹി ഭായിയുമായി സംസാരിക്കാൻ പറ്റിയില്ല, കാരണം അദ്ദേഹം ഫോൺ എപ്പോഴും ഓഫ് ചെയ്തു വെക്കുകയാണ് പതിവ്. അദ്ദേഹത്തെ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്.” രവീന്ദ്ര ജഡേജ പറഞ്ഞു.







