ലോക ക്രിക്കറ്റിലെ ഏറ്റവും മോശം ടീമായി മാറിയികൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അവർ വളരെ പരിതാപകരമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടി-20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും നാണംകെട്ട് പുറത്തായതിൽ പിന്നെ ടീമിൽ വൻ അഴിച്ച് പണിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നുവെന്ന പാകിസ്താൻ യുവ താരത്തിന്റെ വിവാദ പ്രസ്താവനയിൽ വിമർശനം. പാക് താരം ഹസൻ നവാസാണ് ഒരു സ്വകാര്യ അഭിമുഖത്തിനിടെ ഇന്ത്യൻ ബൗളർമാർക്കെതിരെ മോശം പരാമർശം നടത്തിയത്. താരത്തിന്റെ വിവാദ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Read more
‘ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തീർച്ചയായും അധിക പ്രചോദനമുണ്ടാകും. അവരുടെ ബൗളർമാരെ ആക്രമിക്കാൻ സ്വാഭാവികമായി തന്നെ തോന്നും. സത്യം പറഞ്ഞാൽ എനിക്ക് ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരോടും വെറുപ്പാണ്. ഇൻഷാ അല്ലാഹ്, അവസരം ലഭിച്ചാൽ ഭാവിയിലും ആക്രമിച്ചു കളിക്കാൻ തന്നെ ഞങ്ങൾ ശ്രമിക്കും’- നവാസ് പറഞ്ഞു.







