'നിലവിലെ ചെന്നൈ ടീമിലേക്ക് എം എസ് ധോണി വരാൻ ആഗ്രഹിക്കുന്നില്ല'; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ചെന്നൈ താരം എം എസ് ധോണിയുടെ തിരിച്ച് വരവിനായി. എന്നാൽ ധോണിയുടെ ഫിറ്റ്‌നസും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള മടങ്ങിവരവും ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ധോണി തിരിച്ചെത്തിയേക്കുമെന്ന് സൂചനകള്‍ പലകുറി ടീം കോച്ചുള്‍പ്പടെ നല്‍കിയെങ്കിലും ഇതുവരെ ഗ്രൗണ്ടിലെത്തിയിട്ടില്ല.

അതേസമയം, നിലവില്‍ മികച്ച പ്രകടനം നടത്തുന്ന ചെന്നൈ നിരയിലേക്ക് ധോണി എത്താനിടയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ പറയുന്നത്. ‘തന്റെ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ധോണി. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്ന ടീമിലേക്ക് ധോണി തിരിച്ചെത്തിയേക്കില്ല.

Read more

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേയിങ് ഇലവനിലേക്ക് വരാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല’ -കുംബ്ലെ പറയുന്നു. അതേസമയം, ധോണി ബാറ്റിങ് പരിശീലനത്തോടൊപ്പം വിക്കറ്റ് കീപ്പിങ് പരിശീലനവും തുടങ്ങിയതായി കുംബ്ലെ പറഞ്ഞു.