അവനോട് മാത്രം എതിരാളിയായി കളിക്കാൻ എനിക്ക് ഇഷ്ടമില്ല, ഒരേ ടീമിൽ കളിക്കുന്നത് ഭാഗ്യം; അത്രയും അപകടകാരിയാനാവൻ; സൂപ്പർ താരത്തെ ഫാഫ് ഡു പ്ലെസിസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലിക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫാഫ് ടു പ്ലെസിസ്. മെഗാ ഐ‌പി‌എൽ ലേലത്തിനിടെയാണ് കഴിഞ്ഞ സീസണിൽ ഡു പ്ലെസിസ് ആർ‌സി‌ബിയിൽ ചേർന്നത്. 2021 സീസണിൽ കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം താരം ഫ്രാഞ്ചൈസി ക്യാപ്റ്റനായി നിയമിതനായി. ഐ‌പി‌എല്ലിൽ ഈ സീസണിൽ ഇതുവരെ മികച്ച തുടക്കങ്ങൾ നടത്തിയ കോഹ്‌ലിയും ഫാഫും തന്നെയാണ് ആർസിബിയുടെ നട്ടെല്ല്.

കോഹ്‌ലിയോട് ഒപ്പം കളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഫാഫ് നൽകുന്ന മറുപടി ഇങ്ങനെയാണ്. “വിരാടിന്റെ ഏറ്റവും വലിയ കാര്യം അവന്റെ അഭിനിവേശമാണ്. വിരാടിനെതിരെ കളിക്കുന്നത് ഞാൻ ഇഷ്ടപെടുന്ന കാര്യം അല്ല. എടുക്കുന്ന ഓരോ റൺസിനും വിക്കറ്റിനും, 10-ഓൺ-10 എന്ന നിലയിലായിരിക്കും അയാൾക്കുള്ള ആവേശം. 11-ാം നമ്പർ കളിക്കാരൻ പുറത്തായാൽപ്പോലും ഈ വ്യക്തി എപ്പോഴും ആവേശഭരിതനാകുന്നത് എങ്ങനെയെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

ക്രിക്കറ്റ് കളിക്കാനുള്ള അവന്റെ ആവേശത്തിൽ ഞാൻ ഇപ്പോഴും അതിശയിച്ചാണ് നിൽക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അതേ ടീമിലായതിനാൽ, അദ്ദേഹത്തിനെതിരായി കളിക്കുന്നതിനേക്കാൾ നല്ലത് അദ്ദേഹത്തോടൊപ്പം കളിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, ”ഡു പ്ലെസിസ് എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

കോഹ്‌ലിയെ സംബന്ധിച്ച് ഈ സീസണിൽ നല്ല രീതിയിൽ കളിക്കുന്നുണ്ടെങ്കിലും ആകെയുള്ള പ്രശ്‌നം
അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മാത്രമാണ്. അതിന്റെ പേരിലാണ് കോഹ്‌ലിക്ക് ട്രോളുകൾ കിട്ടുന്നത്.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ആര്‍സിബി ഇന്ന് നേരിടുന്നത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ മത്സരത്തില്‍ ജയിക്കേണ്ട്ത് ആര്‍സിബിയ്ക്ക് അത്യാവശ്യമാണ്.