എന്നോട് ഇത് വേണ്ടിയിരുന്നില്ല, ആർ.സി.ബി പുറത്താക്കിയതിൽ അനിഷ്ടം തുറന്നുപറഞ്ഞ് മൈക്ക് ഹെസന്റെ കുറിപ്പ്

മൈക്ക് ഹെസ്സന്റെയും സഞ്ജയ് ബംഗറിന്റെയും കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) വെള്ളിയാഴ്ച വളരെ പരിചയസമ്പന്നനായ ആൻഡി ഫ്‌ളവറിനെ അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ ഹെസന്റെയും മുഖ്യ പരിശീലകനായ ബംഗറിന്റെയും കരാർ സെപ്റ്റംബറിൽ പുതുക്കാനായിരുന്നുവെങ്കിലും ഇരുവരെയും പുറത്താക്കാൻ ടീം തീരുമാനിക്കുക ആയിരുന്ന്. പോയ വർഷങ്ങളിലെ ടീമിന്റെ മോശം പ്രകടനം തന്നെയാണ് ഇരുവരെയും പുറത്താക്കുന്നതിലേക്ക് ടീമിനെ നയിച്ചത്. ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കും ടീമിനും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

എന്നിരുന്നാലും, ഐപിഎൽ കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് ഹെസൻ പറഞ്ഞു. പുതിയ മുഖ്യ പരിശീലകനായ ഫ്ലവറിന് അദ്ദേഹം ആശംസകൾ നേർന്നു.

അദ്ദേഹം കുറിച്ചത് ഇങ്ങനെ “കഴിഞ്ഞ 4 സീസണുകളിൽ 3 പ്ലേഓഫുകൾ നടത്തി മികച്ച മുന്നേറ്റം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും, നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ട്രോഫി നേടാൻ സാധിച്ചില്ല. ആർസിബി വിടുന്നതിൽ നിരാശയുണ്ടെങ്കിലും ടീമുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളുമായിട്ടും ആർ.സി.ബി ആരാധകരുമായി ബന്ധപ്പെട്ട് നല്ല ഓർമ്മകൾ ഉണ്ട്” അദ്ദേഹം ഒരു പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

“അവസരത്തിന് മാനേജ്‌മെന്റിന് നന്ദി പറയുകയും ആർസിബിയുടെ പുതിയ കോച്ചിംഗ് ടീമിന് ഏറ്റവും മികച്ചത് ആശംസിക്കുകയും ചെയ്യുന്നു. എനിക്ക് തന്ന നല്ല ഓർമകൾക്ക് ഞാൻ നന്ദി പറയുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിന് ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത അസ്വസ്ഥ ആരാധകർക്ക് ഉണ്ടെങ്കിലും പുതിയ കോച്ചിങ് സ്റ്റാഫ് വരുമ്പോൾ അവർ അത് ആഗ്രഹിക്കുന്നു.

View this post on Instagram

A post shared by Mike Hesson (@hesson_mike)