ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻസ്റ്റിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആർസിബി. ബോളർമാരുടെയും ബാറ്റ്സ്മാന്മാരുടെയും വെടിക്കെട്ട് പ്രകടനത്തിനായിരുന്നു ആരാധകർ ഇന്നലെ സാക്ഷിയായത്.
34 പന്തിൽ ഒരു സിക്സറും ആറ് ഫോറുകളും അടക്കം 49 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്കോർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 27 റൺസും ജിതേഷ് ശർമ 23 റൺസും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും പുറത്താകാതെ 14 റൺസ് വീതം നേടി. ലഖ്നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് നേടി.
ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപും കോഹ്ലി കയ്യിലാക്കി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ 225 റൺസാണ് താരം നേടിയത്. മത്സരശേഷം വിരാട് കോഹ്ലി സംസാരിച്ചു.
Read more
കഴിഞ്ഞ മത്സരത്തേക്കാൾ ഇപ്പോൾ സുഖം തോന്നുന്നുണ്ട്. ഇപ്പോഴും ഞാൻ എന്റെ 100 ശതമാനത്തിലല്ല. കഴിഞ്ഞ മത്സരത്തിൽ എന്റെ കാലിനും ആരോഗ്യത്തിനും കുറച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നു, നാല് അഞ്ച് ദിവസങ്ങളായിട്ടും പ്രശ്നത്തിലായിരുന്നു. ഇന്ന് നന്നായി തുടങ്ങാൻ സാധിച്ചു. ഈ പ്രകടനത്തിൽ ഞാൻ ഹാപ്പിയാണ്. ഇത് പോലെ മത്സരം മുന്നോട്ട് കൊണ്ട് പോകാനും അവസാനിപ്പിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്’ വിരാട് പറഞ്ഞു.







