ടീമിൽ എടുക്കാത്തതിൽ നിരാശയുണ്ട്, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ: ശ്രേയസ് അയ്യർ

ഈ വർഷം നടന്ന ഐപിഎലിൽ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച്, ടീമിനെ ഫൈനൽ വരെ എത്തിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഇത്തവണത്തെ ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥാനം പിടിച്ചെടുക്കാൻ താരത്തിന് സാധിക്കാതെ പോയി.

ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ. അർഹിച്ച അവസരം ലഭിക്കാതെ വരുമ്പോൾ നിരാശയുണ്ടാകുമെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. എങ്കിലും ഇന്ത്യ വിജയിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രേയസ് പ്രതികരിച്ചു.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” ‘ഇന്ത്യൻ ടീമിൽ സ്ഥാനത്തിന് അർഹതയുണ്ടെന്നും എന്നാൽ അത് ലഭിക്കാതെ വരികയും ചെയ്യുമ്പോൾ നിരാശ തോന്നും. എങ്കിലും മറ്റൊരാൾ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ എല്ലാവരും ആര താരത്തെ ഇഷ്ടപ്പെടും. ടീം വിജയിക്കുക എന്നതാണ് എല്ലാവരുടെയും ആ​ഗ്രഹം. അപ്പോൾ എല്ലാവരും സന്തോഷത്തിലാകും”

ശ്രേയസ് അയ്യർ തുടർന്നു:

Read more

” ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും അതിനായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ചിലപ്പോൾ നമ്മുടെ കഠിനാദ്ധ്വാനം ആരും കാണുന്നുണ്ടാകില്ല. എങ്കിലും അത് ചെയ്തുകൊണ്ടിരിക്കണം” ശ്രേയസ് അയ്യർ പറഞ്ഞു.