എങ്ങനെ അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാം, കൂടുതൽ അറിയാൻ സഞ്ജുവിനെ സമീപിക്കുക; ഈ സ്ഥിരത കുറവ് നിങ്ങൾക്ക് പണിയാണ് സഞ്ജു

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഐപിഎല്‍ കിരീട നേട്ടത്തേക്കാള്‍ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനില്‍ പ്രധാനമെന്നും ശരണ്‍ദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎല്‍ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യന്‍ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണില്‍ കുറഞ്ഞത് 700-800 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാന്‍ അടക്കം സെലക്ടര്‍മാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാല്‍ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോള്‍ മറ്റ് ചില വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നു. അടുത്തിടെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ.

ഇന്ന് അതിനിർണായക മത്സരത്തിൽ നേടുന്ന വലിയ വിജയവും ബാംഗ്ലൂർ , മുംബൈ ഉൾപ്പടെ ഉള്ള ടീമുകളുടെ തോൽവിയും മാത്രമേ തങ്ങളെ റൗണ്ടിൽ എത്തിക്കു എന്ന തിരിച്ചറിവിൽ എത്തിയതാണ് രാജസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത പടുത്തുയർത്തിയ 187 റൺസ് വിജയലക്ഷ്യം മറികടക്കാനെത്തിയ ടീമിനായി നായകൻ ബട്ട്ലർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 18 .3 ഓവറിൽ ലക്‌ഷ്യം മറികടന്നാൽ മാത്രമേ ബാംഗ്ലൂരിന്റെ റൺ റേറ്റിനെ മറികടക്കാൻ സാധിക്കു എന്നതിനാൽ അടിച്ചുകളിച്ച പടിക്കലിനൊപ്പം ജയ്‌സ്വാൾ പിന്തുണ നൽകിയതോടെ സ്കോർ കുതിച്ചു. എന്നാൽ അർദ്ധ സെഞ്ച്വറി നേടിയ ഉടൻ പടിക്കൽ പുറത്തായ പിന്നാലെ എത്തിയ സഞ്ജു വെറും 2 റൺസ് നേടിയാണ് പുറത്തായത്.

Read more

വളരെ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു മടങ്ങുമ്പോൾ ആരാധകരും അസ്വസ്ഥരാണ്. സ്ഥിരതയില്ലാത്തതിന്റെ പേരിൽ പലപ്പോഴും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു 14 മത്സരങ്ങളിൽ നിന്നായി നേടിയത് 362 റൺസാണ്. സീസൺ ഒടുക്കം പടിക്കൽ കലമുടക്കുന്ന പരിപാടി സഞ്ജു തുടരുമ്പോൾ രാജസ്ഥാൻ ആരാധകർക്ക് മാത്രമല്ല നിരാശ, നിങ്ങൾക്ക് വേണ്ടി സോഷ്യൽ മെഡി പേജുകളിൽ മുറവിളി കൂട്ടുന്നവർ കൂടിയാണ്.