2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പായി രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ മുംബൈ ഇന്ത്യൻസ് (എംഐ) കളിക്കാരുമായി പങ്കിട്ട സൗഹൃദ നിമിഷം പങ്കിടുന്ൻ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇന്ന് ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ 50-ാം മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.
മത്സരത്തിന് ഒരു ദിവസം മുമ്പ്, ഏപ്രിൽ 30 ന്, രാജസ്ഥാന്റെ ഔദ്യോഗിക X അക്കൗണ്ട്, സഞ്ജു സാംസൺ മുംബൈ താരങ്ങളായ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, RR സഹതാരം റിയാൻ പരാഗ് എന്നിവരോടൊപ്പം ആസ്വദിക്കുന്ന ഒരു വീഡിയോ പങ്കിട്ടു. ഹാർദിക്കിന്റെ ഗ്ലൗസ് കയ്യിൽ പിടിച്ചുകൊണ്ട് സഞ്ജു വീഡിയോയിൽ ഇങ്ങനെ പറഞ്ഞു:
“സൂര്യ, നോക്കൂ, ഇതിൽ ഒരു വജ്രമുണ്ട്! ഗ്ലൗസിൽ കാണുന്നത് വജ്രം തന്നെയാണ്. ഇങ്ങനെ ഒന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഉറപ്പായിട്ടും ഇത് വൈറലാകും. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഹാർദിക്.” താരം പറഞ്ഞു.
തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിജയിച്ച മുംബൈ ഇപ്പോൾ മികച്ച ഫോമിലാണ്. പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അവർ. മറുവശത്ത്, റോയൽസ് സ്ഥിരത കൈവരിക്കാൻ പാടുപെട്ട സീസൺ ആണ് കടന്നുപോയത്. നിലവിൽ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
അതേസമയം ഐപിഎല്ലിലെ അവരുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡിന്റെ കാര്യത്തിൽ, മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 30 മത്സരങ്ങളിൽ മുംബൈ 15 എണ്ണത്തിൽ വിജയിക്കുകയും രാജസ്ഥാൻ 14 എണ്ണം വിജയിക്കുകയും ചെയ്തു, ഒരു മത്സരം ഫലം ഇല്ലാതെ പോയി.
Heere ki parakh toh ek Samson hi kar sakta hai 💎😂👍 pic.twitter.com/XBFFI7kfV1
— Rajasthan Royals (@rajasthanroyals) April 30, 2025