ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പിൽ മലയാളി താരത്തിന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. അവസാനം കളിച്ച മൂന്നു നിർണായകമായ മത്സരത്തിലും സഞ്ജു സാംസൺ തന്റെ മികവ് പുറത്തെടുത്തു. മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു സാംസണാണ്. 5 ഇന്നിങ്സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്.
ഇപ്പോഴിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപ്പിയും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരത്തെ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആദരിക്കുന്നത്.
Read more
ഫൈനൽ മത്സരത്തിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.







