വിജയ് ഹസാരെ: മധ്യ പ്രദേശിനോട് കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മധ്യ പ്രദേശിനോടാണ് കേരളം 40 റണ്‍സിന് കീഴടങ്ങിയത്. സ്‌കോര്‍: മധ്യ പ്രദേശ്- 9ന് 329 (50 ഓവര്‍). കേരളം-289 (49.4).

ബാറ്റിംഗ് പവര്‍ ഹൗസുകള്‍ ഗര്‍ജ്ജിച്ചതാണ് മധ്യപ്രദേശിന്റെ വിജത്തിനാധാരം. സൂപ്പര്‍ താരം വെങ്കടേഷ് അയ്യര്‍ (112, ഏഴ് ഫോര്‍, നാല് സിക്‌സ്) സെഞ്ച്വറിയുമായി കത്തിക്കയറി. ശുഭം ശര്‍മ്മ (82), രജത് പടിതര്‍ (49), അഭിഷേക് ഭണ്ഡാരി (49) എന്നിവരും തിളങ്ങി. കേരളത്തിനായി വിഷ്ണു വിനോദ് മൂന്നും ബേസില്‍ തമ്പി രണ്ടും വീതം വിക്കറ്റ് പിഴുതു.

ചേസ് ചെയ്ത കേരളത്തിനുവേണ്ടി റോഹന്‍ കുന്നുമലും സച്ചിന്‍ ബേബിയും അര്‍ദ്ധ ശതകം നേടിയിട്ടും ഫലമുണ്ടായില്ല. ഇരുവരും 66 റണ്‍സ് വീതം സ്‌കോര്‍ ചെയ്തു. ജലജ് സക്‌സേനയും (34) പൊരുതി. ക്യാപ്റ്റന്‍ സഞ്ജു സാംസനും (18) വിഷ്ണു വിനോദും (8) പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. മധ്യ പ്രദേശിന്റെ പുനീത് ദത്തെ നാലും വെങ്കടേഷ് മൂന്നും വീതം വിക്കറ്റുകള്‍ പിഴുതു.