രാജസ്ഥാൻ നിരയിൽ അയാളുടെ പ്രകടനം പോരാ, ബാറ്റിംഗ് നിരയിൽ വിശ്വാസം ഇല്ല - ആകാശ് ചോപ്ര

ഈ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. പോണ്ട പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ടീം ഇൻ നടക്കുന്ന മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത് എത്താനുള്ള ഒരുക്കത്തിലാണ്.

എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെ പോലെ ആറ് ബാറ്റ്‌സ്മാന്മാരും 5 ബൗളറുമാരും ആയിട്ടാണ് രാജസ്ഥാൻ കളിക്കുന്നത് എങ്കിൽ അവർക്ക് ഒരു ഉപദേശം കൊടുക്കുകയാണ് ആകാശ് ചോപ്ര “ദേവദത്ത് പടിക്കലിന്റെ ബാറ്റ് ഇതുവരെ ശബ്‌ദിച്ച് തുടങ്ങിയിട്ടില്ല . അദ്ദേഹം സ്‌കോർ ചെയ്യുക എന്നത് അത്യാവശ്യമാണ്. ആറ് ബാറ്റ്‌സ്മാന്മാരുമായി ഇറങ്ങുന്ന ടീമിന് പടിക്കലിന്റെ ബാറ്റിംഗ് നിർണായകമാണ്.”

“ഒരു നല്ല മത്സരത്തിന് ശേഷം, സാംസൺ ഇതുവരെ വലിയ സ്കോർ നേടിയിട്ടില്ല.. അവൻ സ്കോർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഷിംറോൺ ഹെറ്റ്മെയറിന് ഒരു അസാധാരണ സീസണാണ്.

എന്നാൽ കരുൺ നായർ, റിയാൻ പരാഗ്, പടിക്കൽ എന്നിവർ ആറ് ബാറ്റർമാരിൽ മൂന്നുപേരാണ്. ഇതിനാൽ ദുർബലം തന്നെയാണ് ബാറ്റിംഗ് നിര.”

ഒരു മികച്ച ഡെത്ത് ബൗളറുടെ അഭാവം അവരെ ബാധിക്കുന്നുണ്ട്. ഒബേദ് മക്കോയ് ഒരു പരിധി വരെ ഇതിനു പരിഹാരമായേക്കും. ജോസ് ബട്‌ലറിൻ്റെ അസാമാന്യ ഫോം ആണ് രാജസ്ഥാൻ്റെ ഏറ്റവും വലിയ കരുത്ത്. തുടരെ മികച്ച പ്രകടനങ്ങൾ നടത്തുന്ന ബട്‌ലറിനൊപ്പം ഷിംറോൺ ഹെട്‌മെയർ, സഞ്ജു സാംസൺ എന്നിവരാണ് രാജസ്ഥാൻ ബാറ്റിംഗിൻ്റെ കരുത്ത്.