അവന്റെ മോശം ബാറ്റിംഗ് പ്രശ്‌നമല്ല, മറ്റൊന്നില്‍ അവന്‍ സൂപ്പറാണ്; പിന്തുണച്ച് ദ്രാവിഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിംഗില്‍ മോശം പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതിനെ പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അതിനാല്‍, പരമ്പരയിലെ അവസാന മത്സരത്തില്‍ ഇഷാന്‍ കിഷന് അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവേയാണ് ദ്രാവിഡിന്റെ പ്രതികരണം.

സ്റ്റമ്പിന് പിന്നില്‍ മിടുക്കനായ ഭരതിന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ടീം മാനേജ്മെന്റിന് ഇപ്പോള്‍ ആശങ്കയില്ലെന്നു ദ്രാവിഡ് പറഞ്ഞു. വലിയ സംഭാവനയല്ലെങ്കിലും പ്രതീകൂല സാഹചര്യത്തില്‍ അവന്‍ നേടിയ റണ്‍സുകള്‍ വിസ്മരിക്കാനാവില്ല.

ഈ അവസ്ഥകളില്‍ നിങ്ങള്‍ക്ക് അല്‍പ്പം ഭാഗ്യം ആവശ്യമാണ്. ഒരുപക്ഷേ അദ്ദേഹത്തിന് അത് ലഭിച്ചിട്ടുണ്ടാകില്ല. മാത്രമല്ല അദ്ദേഹം നന്നായി സ്വയം രൂപപ്പെടുത്തുകയും ഞങ്ങള്‍ക്കായി വളരെ മനോഹരമായി വിക്കറ്റ് കാക്കുകയും ചെയ്യുന്നു- ദ്രാവിഡ് പറഞ്ഞു.

Read more

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്..