നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചുപിടിക്കാൻ ഞാൻ ഇതാ വരുന്നു, ഇനി അക്സറിന് റെസ്റ്റ് എടുക്കാം; വലിയ പ്രഖ്യാപനവുമായി ജഡേജ

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഹോം ടെസ്റ്റ് പരമ്പരയ്‌ക്കിടെ ടീമിലേക്ക് മടങ്ങിവരുമെന്ന് ടീം ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അടുത്തിടെ സൂചന നൽകിയിരിക്കുന്നു. ഫെബ്രുവരി 9 ന് നാഗ്പൂരിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രവേശനം നേടാൻ ഇന്ത്യക്ക് വളരെ അനിവാര്യമായ ടൂർണമെന്റ് ആരംഭിക്കുന്നത്.

2022 ൽ യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ പരിക്കേറ്റ ജഡേജയ്ക്ക് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. പിന്നീട് 2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് അദ്ദേഹത്തിന് നഷ്ടമായി.

ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന അദ്ദേഹം അന്നുമുതൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസത്തിലാണ്. ഓസ്‌ട്രേലിക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും ജഡേജ ഇടം നേടിയിട്ടുണ്ട്.

ടെസ്റ്റ് ടീമിൽ ഇടംപിടിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജഡേജ തന്റെ ടെസ്റ്റ് ജേഴ്സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എഴുതി:

“ഒരുപാട് മിസ്സ്‌ ചെയ്തു. എന്നാൽ ഉടൻ 👕.”

രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കൊപ്പം ടെസ്റ്റ് ടീമിൽ ഇടം നേടിയ നാല് സ്പിന്നർമാരിൽ ജഡേജയും ഉൾപ്പെടുന്നു.

View this post on Instagram

A post shared by Ravindrasinh jadeja (@ravindra.jadeja)