മനസ്സില്‍ ടി20 വെച്ചിട്ടാണ് അവന്‍ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്; സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് വസിം ജാഫര്‍

ടി20 ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ ഈ പ്രകടനം തുടരാന്‍ താരത്തിന് കഴിയുന്നില്ല. എന്തുകൊണ്ടാണത്? ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. മനസില്‍ ടി20 വച്ചിട്ടാണ് സൂര്യ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ജാഫറിന്റെ നിരീക്ഷണം.

ഇതു വളരെയധികം അമ്പരപ്പിക്കുന്ന കാര്യം തന്നെയാണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു എനിക്കു മനസിലാക്കാന്‍ കഴിയും. മനസില്‍ ടി20 വച്ചിട്ടാണ് സൂര്യകുമാര്‍ യാദവ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്. ഗെയിമിന്റെ ദൈര്‍ഘ്യം കുറയുമ്പോള്‍ നിങ്ങള്‍ക്കു ബാറ്റിംഗില്‍ കൂടുതല്‍ റിസ്‌ക്കുകള്‍ എടുക്കേണ്ടതായി വരും.

സൂര്യക്കു അതു ശീലമായിരിക്കുകയാണ്. അത്തരമൊരു രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഏകദിന ഫോര്‍മാറ്റ് ഇങ്ങനെയല്ല. അത്രയും റിസ്‌ക്കുകള്‍ ഏകദിനത്തില്‍ എടുക്കേണ്ട ആവശ്യമില്ല.

Read more

എവിടെയാണ് തനിക്കു പിഴയ്ക്കുന്നതെന്നു തിരിച്ചറിഞ്ഞ് അതു തിരുത്തി സൂര്യ തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഫോര്‍മാറ്റിലും തിളങ്ങാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഏകദിനത്തില്‍ നിന്നും കുറച്ചു സമയം വിട്ടുനില്‍ക്കുന്നത് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ മെച്ചപ്പെടുവാന്‍ സൂര്യയെ സഹായിക്കും- ജാഫര്‍ പറഞ്ഞു.