അവനെ ടോപ് ഓർഡറിൽ ഇറക്കണം, നിർണായക മാറ്റത്തെ കുറിച്ച് അഭിപ്രായവുമായി സെവാഗ്

ഡൽഹി ക്യാപിറ്റൽസ് (ഡിസി) ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് നിർദ്ദേശിച്ചു. ബൗളിംഗ് ഓൾറൗണ്ടറായ താക്കൂറിന് ഇതുവരെ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടില്ല , അതിനാൽ ടീമിന് അവനിലെ ഹിറ്ററെ ഉപയോഗിക്കാൻ നല്ല അവസരം ഇതായിരിക്കുമെന്ന് താക്കൂർ അഭിപ്രായപ്പെട്ടു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെകെആർ) ഇന്ന് നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി ക്രിക്ക്ബസിൽ സംസാരിക്കവെയാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും ഇതുവരെ അസാധാരണമായ പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റ് ബാറ്റ്‌സ്മാന്മാർ സ്ഥിരത കാട്ടിയില്ലെന്ന് സെവാഗ് പറഞ്ഞു.

” അവരുടെ ബൗളിംഗിനെക്കാൾ ഡിസിയുടെ ബാറ്റിംഗിനെ കുറിച്ചാണ് ഞാൻ കൂടുതൽ ആശങ്കപ്പെടുന്നത്. ഷായും വാർണറും റൺസ് നേടുന്നു, അവരാണ് ടീമിന്റെ ബലം . ഡിസിക്ക് നല്ല സ്‌കോറിൽ ഏതാണ് ഇരുവരും 15-16 ഓവർ അവിടെ നിൽക്കേണ്ടിവരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മധ്യനിരയിൽ നിന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. നിങ്ങൾക്ക് ശാർദുൽ താക്കൂറിനെ ഓർഡർ അപ്പ് ചെയ്യാം. അവൻ ബൗളിങ്ങിൽ കാര്യമായൊന്നും ചെയ്യുന്നില്ല, ഒരുപക്ഷേ ബാറ്ററിങ്ങിൽ ഉപയോഗപ്രദമായ സംഭാവനകളുമായി വന്നേക്കാം.”

ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയെ നേരിടാനിറങ്ങുന്ന ഡൽഹിക്ക് ജയം മാത്രമാണ് ലക്‌ഷ്യം. ഒരു തോൽവി അവരുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കാം.