'അവന്‍ അടുത്ത രോഹിത്, മികച്ച പിന്തുണ നല്‍കണം': യുവ ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍

ടി 20 ലോകകപ്പിലെ ഋഷഭ് പന്തിന്റെ അസാധാരണ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബാറ്റിംഗിലെയും കീപ്പിംഗിലെയും താരത്തിന്റെ മികവിനെ എടുത്തുകാണിച്ച ഇര്‍ഫാന്‍ രോഹിത് ശര്‍മ്മയെപ്പോലെ പന്ത് ഭയരഹിതനാണെന്നും ടീമിന്റെ പിന്തുണ ആവശ്യമാണെന്നും പറഞ്ഞു.

അദ്ദേഹത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗില്‍ സ്വാതന്ത്ര്യമില്ലായിരുന്നു. പന്ത് നിര്‍ഭയത്വം ടീമിലേക്ക് കൊണ്ടുവരുന്നതുവരെ യാഥാസ്ഥിതിക സമീപനം കഴിഞ്ഞ ലോകകപ്പുകളില്‍ നമ്മളെ പിന്തിരിപ്പിച്ചു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അപകടകരമായ ഷോട്ടുകളെ ഞങ്ങള്‍ വിമര്‍ശിക്കാമെങ്കിലും, ആ ആക്രമണാത്മക ശൈലി ടീമിന് കരുത്താണ്.

മുമ്പ് നമ്മള്‍ മറ്റ് ക്രിക്കറ്റ് താരങ്ങളെ പിന്തുണച്ചതുപോലെ, ഞങ്ങള്‍ ഋഷഭ് പന്തിനും പിന്തുണ നല്‍കണം. രോഹിത് ശര്‍മ്മയ്ക്കൊപ്പം, ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ഓര്‍ഡറിലേക്ക് നിര്‍ഭയവും എക്സ്-ഫാക്ടര്‍ ശൈലിയും പന്ത് കൊണ്ടുവന്നിട്ടുണ്ട്. ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചലനാത്മകവും ആധുനികവുമായ ഒരു ക്രിക്കറ്റ്- പത്താന്‍ പറഞ്ഞു.

ഇന്ത്യയുടെ വിജയകരമായ ടി20 ലോകകപ്പ് പ്രചാരണ വേളയില്‍, ഋഷഭ് പന്ത് സ്റ്റമ്പിന് പിന്നിലും മുന്നിലും മികച്ച പ്രകടനം കാഴ്ചവച്ചു. 13 ക്യാച്ചുകള്‍ എടുക്കുകയും 1 സ്റ്റംപിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. എട്ട് ഇന്നിംഗ്സുകളിലായി 24.42 എന്ന മികച്ച ശരാശരിയിലും 127.61 എന്ന ശ്രദ്ധേയമായ സ്ട്രൈക്ക് റേറ്റിലും 171 റണ്‍സും താരം നേടി.

Read more