'അവന്‍ ഒരു ആപ്പ് പോലെ, സമയാസമയം അപ്ഡേറ്റ് ചെയ്യപ്പെടുന്നു'; ഇന്ത്യന്‍ താരത്തിന്റെ നിരന്തരമായ പരിണാമത്തെ പ്രശംസിച്ച് മോണ്ടി പനേസര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര അടുത്തിരിക്കെ, ഇന്ത്യയുടെ സ്പിന്‍ മാസ്റ്റര്‍ രവിചന്ദ്രന്‍ അശ്വിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിര്‍ണായക പങ്ക് വഹിച്ച പനേസര്‍, അശ്വിനെ നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ആപ്ലിക്കേഷനുമായി ഉപമിച്ചു.

ഒരു അഭിമുഖത്തില്‍ പനേസര്‍ അശ്വിനെ പ്രശംസിച്ചു, വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ണായക പങ്ക് അദ്ദേഹം അംഗീകരിച്ചു. പ്രത്യേകിച്ചും പരമ്പര നടക്കുന്നത് ഇന്ത്യയിലാണ് എന്നതിനാല്‍. ഓരോ ആറു മാസത്തിലും സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുന്ന ഒരു അത്യാധുനിക ആപ്ലിക്കേഷനുമായി പനേസര്‍ അശ്വിന്റെ പൊരുത്തപ്പെടുത്തലിനെ താരതമ്യം ചെയ്തു.

‘അവന്‍ ഒരു ആപ്പ് പോലെയാണ്, ഓരോ ആറുമാസവും അവന്‍ അപ്ഡേറ്റ് ചെയ്യുന്നു! അതാണ് അവന്‍ തന്റെ കരിയറില്‍ ചെയ്തത്. അശ്വിന്റെ ബോളിംഗിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. അവന്റെ ബോളിംഗിനെക്കുറിച്ച് ഞാന്‍ നിരന്തരം പുതിയ എന്തെങ്കിലും പഠിക്കുന്നതായി എനിക്ക് തോന്നുന്നു. അശ്വിന്‍ ഒരു മികച്ച ബോളറാണ്- പനേസര്‍ അഭിപ്രായപ്പെട്ടു.

Read more

തന്റെ കഴിവുകള്‍ നിരന്തരം പരിഷ്‌കരിക്കാനുള്ള അശ്വിന്റെ കഴിവ് അദ്ദേഹത്തെ ഒരു മികച്ച പ്രകടനക്കാരനും ഏത് ബാറ്റിംഗ് ലൈനപ്പിനും വെല്ലുവിളി നിറഞ്ഞ എതിരാളിയുമാക്കുന്നുവെന്ന് പനേസര്‍ ഊന്നിപ്പറഞ്ഞു. വ്യത്യസ്തതകള്‍ അവതരിപ്പിക്കുന്നതിനും ഗെയിമിന് മുന്നില്‍ തുടരുന്നതിനുമുള്ള അശ്വിന്റെ കഴിവ് പനേസര്‍ എടുത്തുകാണിച്ചു.