വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും അധികം തിളങ്ങാൻ പോകുന്നത് അവൻ, 600 റൺസിന് അപ്പുറം നേടും; പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യയിലെ ഏറ്റവും മികച്ച യുവപ്രതിഭകളിലൊരാളെ കുറിച്ച് തകർപ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ രാജസ്ഥാൻ റോയൽസിനായി യശസ്വി ജയ്‌സ്വാൾ 600-ലധികം റൺസ് സ്‌കോർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിൽ കളിച്ചതിന് താരത്തെ ചോപ്ര അഭിനനദിക്കുകയും ചെയ്തു.

ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഇരട്ട സെഞ്ചുറികളുടെ സഹായത്തോടെ 655 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഫോറും സിക്‌സും യദേഷ്ടം അടിച്ചുകൂട്ടിയാണ് താരം ഓരോ ഇന്നിംഗ്‌സും കെട്ടിപൊക്കുനത്. തുടക്കത്തിൽ ജയ്‌സ്വാൾ നൽകുന്ന ആ സമ്മർദ്ദത്തിൽ ഇംഗ്ലണ്ട് വീണു പോകുകയും ചെയ്യാറുണ്ട്.

“യശസ്വി ജയ്‌സ്വാളിൻ്റെയും ജോസ് ബട്ട്‌ലറുടെയും രൂപത്തിൽ രണ്ട് മിടുക്കന്മാരായ ഓപ്പണർമാർ രാജസ്ഥാനിലുണ്ട്. ടൂർണമെൻ്റിലെ ഒന്നാം നമ്പർ ഓപ്പണിംഗ് ജോഡിയാണ് ഇവർ. ഐപിഎൽ 2024ൽ ജയ്‌സ്വാൾ 600-ലധികം റൺസ് നേടുമെന്ന് ഞാൻ കരുതുന്നു,” ചോപ്ര പറഞ്ഞു.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി 625 റൺസാണ് യുവ ബാറ്റ്സ്മാൻ നേടിയത് “നിങ്ങൾ അത്ര ആത്മവിശ്വാസത്തോടെ ടൂർണമെൻ്റിൽ പ്രവേശിക്കുമ്പോൾ, എല്ലാ ടീമുകൾക്കെതിരെയും റൺസ് സ്കോർ ചെയ്യാൻ നിങ്ങളെ പിന്തുണയ്ക്കുന്നു. ഈ വർഷം കൂടുതൽ പക്വതയോടെ അദ്ദേഹം ബാറ്റ് ചെയ്യും,” ചോപ്ര കൂട്ടിച്ചേർത്തു.

Read more

SA20-ൽ ജോസ് ബട്ട്‌ലറുടെ മികച്ച ഫോം ചോപ്ര കൂടുതൽ എടുത്തുപറഞ്ഞു. SA20-ൽ മികച്ച പ്രകടനം നടത്തിയ ജോസ് ബട്ട്‌ലറിനൊപ്പം ജയ്‌സ്വാൾ കൂടി ചേരുമ്പോൾ ബാക്കി ടീമുകളുടെ കാര്യം തീരുമാനം ആകുമെന്നാണ് വിലയിരുത്തൽ. മാർച്ച് ഏഴിന് ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ജയ്‌സ്വാളിന് തന്റെ മികച്ച പ്രകടനം തുടരാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു.