രോഹിത് സ്‌റ്റെപ്പ് ബാക്ക്, ഹാര്‍ദ്ദിക് അസാമാന്യ നായകന്‍, തന്ത്രശാലി; വാനോളം പുകഴ്ത്തി ലക്ഷ്മണ്‍

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് ഇന്ത്യന്‍ ഹെഡ് കോച്ച് വിവിഎസ് ലക്ഷ്മണ്‍. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മതിപ്പുളവാക്കിയ ലക്ഷ്മണ്‍ പാണ്ഡ്യയുടെ പ്രവര്‍ത്തന-നൈതികത മാതൃകാപരമാണെന്നും വളരെ ശാന്തതയോടെ കളിയെ സമീപിക്കുന്നവനാണെന്നും പറഞ്ഞു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദ്ദിക്കാണ് ഇന്ത്യയെ നയിക്കുന്നത്.

അദ്ദേഹം ഒരു അസാമാന്യ നായകനാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി അദ്ദേഹം ചെയ്തത് നമ്മള്‍ കണ്ടതാണ്. ടൂര്‍ണമെന്റില്‍ ഫ്രാഞ്ചൈസിയുടെ ആദ്യ വര്‍ഷത്തില്‍ തന്നെ നേതൃസ്ഥാനത്ത് എത്തുക, ലീഗ് ജയിക്കുക എന്നത് ഒരു ചെറിയ നേട്ടമല്ല.

അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ അവനോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. അവന്‍ തന്ത്രപരമായി മാത്രമല്ല, കളിക്കളത്തില്‍ വളരെ ശാന്തനാണ്. അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവന്‍ സഹകളിക്കാര്‍ക്ക് സാമിപ്യനാണ്.

Read more

ടി20 ക്രിക്കറ്റില്‍, ഞങ്ങള്‍ സ്വാതന്ത്ര്യത്തോടും നിര്‍ഭയത്തോടും കൂടി കളിക്കേണ്ടതുണ്ട്. അതിനുതകും വിധം നീങ്ങുന്ന കളിക്കാര്‍ നമ്മുടെ പക്കലുണ്ട്. സാഹചര്യങ്ങള്‍ മനസിലാക്കുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുകയും നിര്‍ഭയമായി ബാറ്റ് ചെയ്യുകയും ചെയ്യുക എന്നതാണ് ക്യാപ്റ്റനും മാനേജ്മെന്റും താരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം- ലക്ഷ്മണ്‍ പറഞ്ഞു.