അവൻ അവസാന കച്ചിത്തുരുമ്പിൽ പിടിച്ചുകയറി, ഇത് അവന്റെ ഐ.പി.എൽ

ഇവനെ ഒകെ ആര് ടീമിലെടുക്കും? ഇതായിരുന്നു റീ ഓക്ഷനിൽ ഉമേഷ് യാദവിനെ കൊൽക്കത്ത ടീമിലെടുത്തപ്പോൾ വന്ന ഒരു കമന്റ്. ഇനി ഒരു ടി20 കളിക്കാൻ തനിക്ക് ബാല്യം ഉണ്ടാകില്ല എന്ന് പറഞ്ഞവർക്ക് കിട്ടിയ അടിയായിരുന്നു താരം നടത്തിയ മികച്ച പ്രകടനം. ലോകോത്തര ബൗളറുമാർ ഉൾപ്പടെ അടിവാങ്ങി കൂട്ടുന്ന സീസണിൽ ആണെന്ന് ഓർക്കണം ഉമേഷ് നടത്തുന്ന മികച്ച പ്രകടനം.

ഇന്നലെ നടന്ന മത്സരത്തിൽ 147 റൺസ് വിജയലക്ഷ്യം കെകെആർ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ യാദവ് തന്റെ നാല് ഓവർ സ്പെല്ലിൽ 3/24 മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ തോറ്റെങ്കിലും വലിയ അഭിനന്ദനമാണ് താരത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത് ആകാശ് ചോപ്രയാണ്.

“ജീവിതം അവനു (ഉമേഷിന്) ഒരു അവസരം കൂടി നൽകി, ആദ്യ റൗണ്ടിൽ അവനെ ആരും വാങ്ങിയില്ല. എന്നാൽ കൊൽക്കത്ത രണ്ടാം റൗണ്ടിൽ അവനെ വാങ്ങി, മികച്ച പ്രകടനം നടത്തി അവൻ അതിന് നന്ദി കാണിക്കുന്നുണ്ട്. ”

“നിങ്ങൾ 146 റൺസ് ഡിഫൻഡുചെയ്യുമ്പോൾ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആദ്യ പന്തിൽ ഒരു വിക്കറ്റ് എടുക്കുക, ഉമേഷ് യാദവ് അത് ചെയ്തുവെന്ന് ഞാൻ പറയും. പൃഥ്വി ഷാ – കൊൽക്കത്തക്ക് എതിരെ തന്റെ അവസാന ഏഴ് ഇന്നിംഗ്‌സുകളിൽ അഞ്ച് അർദ്ധ സെഞ്ച്വറി നേടിയിരുന്നു അവൻ.  ഷായെയും, വാർണറെയും , പന്തിനേയും തിരികെ അയക്കാൻ അവൻ സാധിച്ചു.”

തോൽവിയുറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു ഡൽഹിയുടെ തിരിച്ചുവരവ്. ന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(പൂജ്യം) പുറത്താക്കി ഉമേഷ് യാദവ് ഡൽഹിയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (7 പന്തിൽ 13) ഹർഷിത് റാണയും പുറത്താക്കി.

മൂന്നാം വിക്കറ്റിൽ വാർണറും ലളിത് യാദവും ചേർന്ന് (29 പന്തിൽ 22) 65 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറിൽ ലളിതും പന്തും വാർണറും പുറത്തായതോടെ ഡൽഹി പകച്ചു. പക്ഷേ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവലും അക്ഷർ പട്ടേലും ‍ഡൽഹിയെ മുന്നോട്ടുനയിച്ചു. 15–ാം ഓവറിൽ അക്ഷർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ഷാർദുൽ ഠാക്കൂർ (14 പന്തിൽ 8) പവലിന് ഉറച്ചപിന്തുണ നൽകി.

ഉമേഷിന് പിന്തുണ നല്കാൻ മറ്റ് താരങ്ങൾക്ക് ആകുന്നില്ല എന്നത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്.