അവൻ നൽകുന്നത് അധിക ഓപ്ഷൻ, ദ്രാവിഡിനും രോഹിതിനും അവൻ ഭാഗ്യമാകും- ഡാനിയൽ വെട്ടോറി

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ =പേസർ ടി നടരാജന്റെ ഐപിഎൽ 2022 ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള മാന്യമായ അവസരമുണ്ടെന്ന് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി പറയുന്നു, നടരാജന്റെ വരവ് കൂടുതൽ ഓപ്ഷനുകൾ നൽകുമെന്നും ഇത് ദ്രാവിഡിനും, രോഹിതിനും വലിയ സഹായമാകുമെന്നും പറയുന്നു.

ഐപിഎൽ സീസണിൽ 31 കാരനായ നടരാജൻ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏഴ് കളികളിൽ നിന്ന് 14.53 ശരാശരിയിലും 8.07 ഇക്കോണമി റേറ്റിലും 15 വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്. “ഡെത്ത് ഓവറുകൾ എറിയുമ്പോൾ ഉള്ള അവന്റെ സ്കിൽ എടുത്ത് പായേണ്ടതാണ് . അവസാന ഓവറുകളിൽ പന്തെറിയുന്നത് എത്ര ബുദ്ധിമുട്ടാണെന്നും എക്സിക്യൂട്ട് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണെന്നും അവൻ അത് മികച്ച രീതിയിൽ ചെയ്യുന്നതും നമ്മൾ കാണുന്നുണ്ട് . നടരാജന് ടീമിൽ കേറാനുള്ള മികവുണ്ടെന്ന് നമുക്ക് അറിയാം . ആദ്യ 11 ൽ അവൻ ഇല്ലെങ്കിലും പക്ഷേ 15 അംഗ ടീമിൽ ഉണ്ടാകണം , രോഹിത് ശർമ്മയ്ക്കും രാഹുൽ ദ്രാവിഡിനും ഒരു അധിക ഓപ്ഷൻ തന്നെയാണ് നടരാജൻ.

ഹൈദരാബാദിന്റെ പേസ് നിരയാണ് ഇത്തവണ ഏറ്റവും സ്ഥിരത കാട്ടുന്നത്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടുന്നു. ഉമ്രാന്‍ അതിവേഗ പേസുകൊണ്ട് വിറപ്പിക്കുമ്പോള്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും നടരാജന്‍ പിടിമുറുക്കുന്നു.

ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി സ്വിങ് കണ്ടെത്തുന്നുമുണ്ട്. 15 വിക്കറ്റുമായി നടരാജന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. ഉമ്രാന്‍ 10 വിക്കറ്റും ഭുവനേശ്വര്‍ 9 വിക്കറ്റുമാണ് വീഴ്ത്തിയത്.