ഞാൻ പറഞ്ഞതൊന്നും അനുസരിക്കാതെ അവൻ തന്നിഷ്ടം കാണിച്ചു, അവന് സ്വന്തം സ്റ്റൈൽ ഉണ്ടെന്നാണ് പറഞ്ഞത്; ദേഷ്യം വന്നിട്ട് ഞാൻ ഒന്നും മിണ്ടിയില്ല; സൂപ്പർ താരത്തെ കുറിച്ച് ആർ. ശ്രീധറിന്റെ വെളിപ്പെടുത്തൽ

ഡിസംബർ 30-ന് നടന്ന വാഹനാപകടത്തെത്തുടർന്ന് ഋഷഭ് പന്ത് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. കുറച്ച് നാൾ കഴിഞ്ഞ് മാത്രമേ ഇപ്പോഴുള്ള രീതിയിൽ താരത്തിന് ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കും എന്നുറപ്പാണ്. പന്തിനെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറുമാരിൽ ഒരാൾ ആണെങ്കിലും അതിലേക്കുള്ള യാത്ര അതൊട്ടും എളുപ്പം ആയിരുന്നില്ല.

എം‌എസ് ധോണിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെട്ടാൽ അദ്ദേഹം ഗ്രൗണ്ടിൽ ഒരുപാട് തവണ കൂവലുകൾക്ക് ഇര ആയി. എന്നാൽ അതിനെ ഏലാം അവഗണിച്ചുകൊണ്ട് പന്ത് സ്റ്റൈലിൽ ലോകം കീഴടക്കാൻ താരത്തിന് സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

ഇന്ത്യയുടെ മുൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ അടുത്തിടെ പന്തിന്റെ പിടിവാശിയിൽ താൻ എങ്ങനെ അസ്വസ്ഥനായിരുന്നുവെന്ന് വെളിപ്പെടുത്തി. തന്റെ ‘കോച്ചിംഗ് ബിയോണ്ട്’ എന്ന തന്റെ പുസ്തകത്തിൽ, പന്തുമായി ചേർന്ന് പ്രവർത്തിച്ചതിനെക്കുറിച്ച് ശ്രീധർ പറഞ്ഞത് ഇങ്ങനെ.

“ഞാൻ പറഞ്ഞു കൊടുക്കുന്ന ചില കാര്യങ്ങൾ സ്വീകരിക്കാൻ അവന് മടിയായിരുന്നു. കാരണം അവനെ ഈ നിലയിലെത്തിച്ച ഗെയിമിൽ അവൻ വിശ്വസിച്ചിരുന്നു. അത് എന്നെ തളർത്തി, അവന്റെ ശാഠ്യം ഇത്തിരി കൂടുതൽ ആയിരുന്നു, പക്ഷേ ദേഷ്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നത് സഹായിക്കില്ല.

ഋഷഭിനെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഒരു വഴി കണ്ടെത്തേണ്ടി വന്നു. പരിശീലനത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചു. ഞാൻ നിർദ്ദേശങ്ങളും ഇൻപുട്ടുകളും നൽകുന്നത് നിർത്തി, പന്ത് വർക്ക് ചെയ്യുമ്പോൾ ചില സമയത്ത് ചില തെറ്റുകൾ വന്നു. ഋഷഭിന് മിടുക്കുണ്ട്, അതിനാൽ എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അധിക സമയം വേണ്ടിവന്നില്ല,” ശ്രീധർ ഉറപ്പിച്ചു പറഞ്ഞു.

“കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്ന് വന്ന് പറഞ്ഞു, ‘സാർ, നിങ്ങൾ ഒന്നും പറയുന്നില്ല, ദയവായി എന്നോട് പറയൂ, എന്താണ് ചെയ്യേണ്ടതെന്ന്. ഉള്ളിൽ പുഞ്ചിരിച്ചുകൊണ്ട്, ഞാൻ പറഞ്ഞു, നീ ബുദ്ധികൊണ്ട് കളിക്കാൻ ഞാൻ പറഞ്ഞു. അവന് അതൊക്കെ ചെയ്യാൻ സാധിച്ചു.