ടെസ്റ്റില്‍ നൂറ് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍, എന്നാല്‍ കരിയര്‍ അധിക കാലം നീണ്ടില്ല!

ടെസ്റ്റില്‍ ആദ്യമായി 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടറെ അറിയാമോ? കപില്‍ദേവിനൊപ്പം അനേകം മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ ഓള്‍റൗണ്ടര്‍ കര്‍സന്‍ ദേവ്ജിഭായ് ഘവ്രി.

ടെസ്റ്റില്‍ അധികം മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കാലത്ത് കപിലിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്തിരുന്ന പന്തുകള്‍ ബൗണ്‍സറുകള്‍ കൊണ്ട് എതിര്‍ടീമിലെ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ അധികം ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലാതിരുന്ന കാലത്തായിരുന്നു ഘാവ്‌റി ടീമില്‍ എത്തുന്നത്. അക്കാലത്ത് ഇന്ത്യയില്‍ പിടി സ്പിന്നര്‍മാര്‍ക്കായിരുന്നു.

എന്നാല്‍ കര്‍സാന്‍ തന്റെ വ്യത്യസ്തമായ വ്യക്തിമുദ്ര ഇന്ത്യന്‍ ബൗളിംഗില്‍ പതിപ്പിച്ചു. 1975 ലായിരുന്നു ആദ്യ ടെസ്റ്റ് മത്സരം കര്‍സന്‍ കളിച്ചത്. കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ആയിരുന്നു അരങ്ങേറ്റം. വെറും രണ്ടു വിക്കറ്റ് മാത്രമായിരുന്നു എടുക്കാനായിരുന്നതെങ്കിലും ഇന്ത്യ 85 റണ്‍സിന് മത്സരം ജയിച്ചു.

വെസറ്റിന്‍ഡീസിനെതിരേ തന്നെയായിരുന്നു കര്‍സന്റെ ഏറ്റവും മികച്ച പ്രകടനവും. 1978 – 79 കാലത്ത് 27 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 100 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ടെസ്റ്റ് കരിയര്‍ അധികം നീണ്ടില്ല.

Read more

1981 ല്‍ ന്യൂസിലന്റിനെതിരേ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തിലായിരുന്നു ഘാവ്‌റി അവസാനം കളിച്ചത്. 1975 ലും 1979 ലും ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിരുന്നു. ഘാവ്‌റി 39 ടെസ്റ്റുകളും 19 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 913 റണ്‍സും 109 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 15 വിക്കും 114 റണ്‍സുമാണ് സമ്പാദ്യം.