ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച മൂന്ന് ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ഹാഷിം ആംല, ഇന്ത്യൻ ആരാധകർക്ക് അമ്പരപ്പ്

ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഹാഷിം അംല തന്റെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റർമാരെ തിരഞ്ഞെടുത്തപ്പോൾ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ ഒഴിവാക്കി. ഇംഗ്ലണ്ടിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) ഇന്ത്യ ചാമ്പ്യൻമാരുമായുള്ള ദക്ഷിണാഫ്രിക്ക ചാമ്പ്യൻമാരുടെ പോരാട്ടത്തിന് മുന്നോടിയായിട്ടായിരുന്നു അംല തന്റെ തിരഞ്ഞെടുപ്പ് നടത്തിയത്.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റീവ് വോ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് എന്നിവരെയാണ് എക്കാലത്തെയും മികച്ച ബാറ്റർമാരായി അംല ഒരുകാലത്ത് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റ് മൂന്ന് പേരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

“വർഷങ്ങളായി നിരവധി മികച്ച കളിക്കാരുണ്ട്. വളർന്നപ്പോൾ, എന്റെ പ്രിയപ്പെട്ട മൂന്ന് കളിക്കാർ ബ്രയാൻ ലാറ, സ്റ്റീവ് വോ, ജാക്വസ് കാലിസ് എന്നിവരായിരുന്നു. എന്നാൽ ഇപ്പോൾ, ഞാൻ മറ്റ് മൂന്ന് പേരുകൾ കൂടി തിരഞ്ഞെടുക്കും- വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, പഴയകാലത്തെ മറ്റൊരു വ്യക്തി, സർ വിവിയൻ റിച്ചാർഡ്‌സ്,” അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺ സ്കോററെ ഒഴിവാക്കിക്കൊണ്ട് അംല സ്റ്റാർ സ്പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more

എക്കാലത്തെയും മികച്ച താരമായ സച്ചിൻ ടെണ്ടുൽക്കർ പട്ടികയിൽ ഇല്ലാത്തത് കണ്ട് നിരവധി ആരാധകർ അമ്പരന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ആംല പ്രോട്ടീസ് ജഴ്സിയിൽ 349 മത്സരങ്ങളിൽ നിന്ന് 18,672 റൺസ് നേടിയിട്ടുണ്ട്.