ഹാരിസ് റൗഫ്... ബിമാനം പോലൊരു മനുഷ്യൻ.., അയാളോട് നമ്മൾ ഒരുപാട് കടപ്പെട്ടിരിക്കുന്നു!

ഈ രാത്രിയിൽ ഈ മനുഷ്യനോട് നമ്മൾ ഒരുപാട് കടപ്പെട്ടിരിക്കുന്നു!!! അബ്രാറും, ആയുബും പ്രെഷർ ക്രീയേറ്റ് ചെയ്ത് മികച്ച രീതിയിൽ പന്ത് എറിഞ്ഞു കൊണ്ടിരിക്കുന്നു. റിക്വയർഡ് റൺ റേറ്റ് 10 ന് മുകളിൽ. പൊടുന്നനെ, പാക് ക്യാപ്‌റ്റന് ഒരു ഉൾവിളി. ഡ്രോൺ ആക്രമണം പോരാ, എതിരാളിയെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യുന്ന ആണവായുധം തന്നെ പ്രായോഗിക്കണമെന്ന്.

ഘടികാരങ്ങൾ നിലയ്ക്കുന്നു!!! എതിരാളികളുടെ ഹൃദയമിടിപ്പുകൾ വേഗത്തിലാകുന്നു!! അയാൾ ഡീപ് മിഡ്‌ വിക്കറ്റിൽ നിന്നും ബൗളിംഗ് എൻഡിലേക്ക് പന്ത് എറിയുവാനായി നടന്നടുക്കുന്നു!! പിന്നെല്ലാം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു…. ഉന്മൂലനം…. ആദ്യം എക്സ്ട്രാ കവറിലൂടെ പറക്കുന്നു പിന്നെ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക്, അതിന് ശേഷം ഡീപ് സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ ഗ്യാലറിയിലേക്ക്. 17 റൺസ് പിറന്ന ഓവർ.

19 ആം ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങി അവസാന ഓവറിൽ അയാൾക്കായി 10 റൺസ് ബാക്കി വെയ്ക്കുന്നുണ്ട് ഫഹീം. എന്നാൽ, പറക്കാൻ ഏറെ കൊതിയുള്ള ആ മനുഷ്യനുണ്ടോ താഴെ നിൽക്കുന്നു. തിലകിന്റെ വക ഡീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ പറപ്പിക്കൽ. പിന്നെ റിങ്കുവിന്റെ വക ഒരു ബൗണ്ടറികൂടി. നോ മോർ ടെൻഷൻ, നാല് പന്തുകളിൽ കളി അവസാനിപ്പിക്കുന്നു.

Read more

മെൽബണിനായാലും, ദുബായിലായാലും, കളികൈവിട്ടു നിൽക്കുമ്പോൾ, അയാൾ നമ്മുക്കായി അവതരിക്കാറുണ്ട്!! ബൗണ്ടറികൾക്ക് മുകളിലൂടെ പറക്കുവാൻ… ഹാരിസ് റൗഫ്… ബിമാനം പോലൊരു മനുഷ്യൻ…