ഹാർദിക്കിന് ഇതിനകം അപകടസൂചന നൽകി വില്യംസൺ, ആ കാര്യം ഹാർദിക്കിനോട് വെളിപ്പെടുത്തി; ഇന്ത്യൻ ടീമിൽ ആ സ്ഥാനത്തിന് മത്സരിക്കുന്നവരിൽ പ്രമുഖർ

കെയ്ൻ വില്യംസണിന്റെ ടി20 കരിയർ അതിനിർണായക സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇപ്പോളവരാനിരിക്കുന്ന ഇന്ത്യക്ക് എതിരെയുള്ള പരമ്പരയിൽ തിളങ്ങി ഇല്ലെങ്കിൽ താരത്തിന് പുറത്തേക്ക് പോകേണ്ടതായി വരും. ഇപ്പോഴിതാ നവംബർ 18 മുതൽ വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ടി20 യ്ക്ക് മുന്നോടിയായാണ് രണ്ട് ക്യാപ്റ്റൻമാരായ വില്യംസണും ഹാർദിക് പാണ്ഡ്യയും ബുധനാഴ്ച ട്രോഫിയുമായി പോസ് ചെയ്ത ചിത്രം വളരെ വേഗമാണ് വൈറലായത്.

കാറ്റ് വീശിയ സമയത്ത് ട്രോഫി നിലത്ത് വീഴാൻ പോയപ്പോൾ വില്യംസൺ താഴെ വീഴുന്നതിന് മുമ്പ് ട്രോഫി കൈയിൽ പിടിക്കുക ആയിരുന്നു. എന്നിട്ട് ഹാർദിക്കിനോട്- എനിക്ക് ട്രോഫി കിട്ടി എന്നും ഇത് എന്റെ കൈയിൽ ആയിരിക്കും ഇരിക്കുക എന്നും ഹാർദികിനോട് പറഞ്ഞു.

നവംബർ 18 ന് ന്യൂസിലൻഡിനെതിരായ ആദ്യ ടി20 കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തമ്മിൽ ആയിരിക്കും സ്പിന്നർ റോളിനുള്ള പോരാട്ടം. വാഷിംഗ്ടൺ സുന്ദർ ഓഫ് സ്പിന്നറായി ടീമിൽ കളിക്കാനൊരുങ്ങുന്നതോടെ മറ്റ് സ്പിന്നർമാരുടെ റോളിനായി ഒരു പോസ്റ്റ് മാത്രമായിരിക്കും ഇനി ഒഴിവുണ്ടാകുക. ആദ്യ ടി20ക്ക് മുന്നോടിയായി പ്രധാന സ്പിന്നർ റോളിനായി ചാഹലും കുൽദീപും തമ്മിലുള്ള പോരാട്ടം ആവേശകരമാക്കും.

ധോണിയുടെ കീഴിൽ ചാഹലിന്റെയും കുൽദീപിന്റെയും ഒരു തേരോട്ടം തന്നെ ക്രിക്കറ്റ് ലോകം കണ്ടിരുന്നു , പെട്ടെന്നാണ് അതിന് മാറ്റമുണ്ടായത്. അക്‌സർ പട്ടേൽ, അശ്വിൻ, രവീന്ദ്ര ജഡേജ, ക്രുണാൽ പാണ്ഡ്യ, തുടങ്ങി താരങ്ങളുടെ വരവോടെ സ്പിൻ ഇരട്ടകൾ പതുക്കെ കളം വിട്ടു. ചഹൽ ടീമിന്റെ ഭാഗമായി തുടർന്നെങ്കിലും കുൽദീപിന് ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

വിദേശ പരമ്പരയിൽ തിളങ്ങാൻ സാധിച്ചാൽ ഇരുതാരങ്ങൾക്കും അത് വലിയ ബോണസ് ആയിരിക്കും. ഈ ലോകകപ്പിൽ ലെഗ് സ്പിന്നറുമാർ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു, അതിനാൽ തന്നെ ചഹലിന് ആയിരിക്കും അവസരം കിട്ടുക.