Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സംഘർഷങ്ങൾക്കിടയിലും പുരുഷന്മാരുടെ ഏഷ്യാ കപ്പിൽ കളിക്കാനും പാകിസ്ഥാനെതിരെ മത്സരിക്കാനും സമ്മതിച്ച ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നീക്കത്തിൽ സ്പിന്നർ മുൻ ഹർഭജൻ സിംഗ് തൃപ്തനല്ല. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം എല്ലാ മേഖലകളിലും ഇന്ത്യ പാകിസ്ഥാനെ ബഹിഷ്കരിക്കണമെന്ന് പൗരന്മാർ ആഗ്രഹിക്കുന്നു. ഏഷ്യാ കപ്പിന് ഇന്ത്യ വിസമ്മതിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു.

രണ്ട് ചിരവൈരികളും ടൂർണമെന്റിൽ മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14നാണ്, ഇന്ത്യയും പാകിസ്ഥാനും രണ്ടാം റൗണ്ടിൽ എത്തിയാൽ അവർ സൂപ്പർ 4 ലും ശേഷം ഫൈനലിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. അടുത്തിടെ, ഹർഭജൻ സിം​ഗും മറ്റ് ഇന്ത്യൻ കളിക്കാരും ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ (ഡബ്ല്യുസിഎൽ) പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിരുന്നു. പാകിസ്ഥാനെതിരായ സെമിഫൈനലിൽ നിന്നും ഇന്ത്യ ചാമ്പ്യന്മാർ പിന്മാറിയിരുന്നു.

“എന്താണ് പ്രധാനമെന്നും എന്താണ് പ്രധാനമല്ലാത്തതെന്നും അവർ ചിന്തിക്കേണ്ടതുണ്ട്. എനിക്ക്, നമ്മുടെ അതിർത്തി കാക്കുന്ന സൈനികൻ ക്രിക്കറ്റിനേക്കാൾ പ്രധാനമാണ്. മത്സരങ്ങൾ ഒഴിവാക്കുന്നത് ഒരു ചെറിയ കാര്യമാണ്,” ഹർഭജൻ പറഞ്ഞു.

Read more

“രക്തത്തിനും വിയർപ്പിനും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ല, നമ്മുടെ സർക്കാരിനും ഇതേ നിലപാടാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ നമുക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ക്രിക്കറ്റിന് പിന്നോട്ട് പോകാം,” അദ്ദേഹം കൂട്ടിച്ചേർത്തു.