ഇന്ത്യൻ മാനേജ്മെന്റിന് ആ താരത്തോട് കലിപ്പ്, ഇത്രത്തോളം മികവ് ഉള്ള അവനെ മാത്രം ഒഴിവാക്കുന്നത് ചതി: ഹർഭജൻ സിംഗ്

അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ നടന്ന ടി20 ഐ പരമ്പരയിൽ ടീം ഇന്ത്യ 3-0 ന് വിജയം ഉറപ്പിച്ചിച്ചു. ടി20 ലോകകപ്പിന് മുമ്പായി അവരുടെ അവസാന ടി20 പരമ്പരയും ഇന്ത്യ കളിച്ച് കഴിയുകയും ചെയ്തു . 14 മാസത്തെ ഇടവേളയ്ക്ക് ശേഷം നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തിരിച്ചെത്തിയത് ടീമിന് ഊർജം പകരുകയും ബാറ്റിംഗ് ഓർഡറിലെ നിർണായക മാറ്റങ്ങൾക്ക് കളമൊരുക്കുകയും ചെയ്തു.

ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ സ്ഥിരം ടി20 ഐ മുഖങ്ങളെ പരിക്കുമൂലം നഷ്ടമായതിനാൽ, രവി ബിഷ്‌നോയ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സ്പിൻ സഖ്യമാണ് കളിച്ചത് . ആദ്യ രണ്ട് മത്സരങ്ങളിൽ 2/23, 2/17 എന്നിങ്ങനെയുള്ള അക്‌സറിന്റെ മികച്ച പ്രകടനങ്ങൾ ഫോർമാറ്റിലെ അദ്ദേഹത്തിന്റെ പ്രാധാന്യം കാണിച്ചു തന്നു. ബംഗളൂരുവിൽ നടന്ന അവസാന മത്സരത്തിലെ ആവേശകരമായ രണ്ടാം സൂപ്പർ ഓവർ മത്സരത്തിൽ ബിഷ്‌ണോയി നന്നായി എറിഞ്ഞ് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നതിൽ പങ്ക് വഹിച്ചു.

ഇന്ത്യയുടെ ടി20 ഐ ലൈനപ്പിലെ ശ്രദ്ധേയമായ അസാന്നിധ്യം വൈറ്റ്-ബോൾ ഫോർമാറ്റിലെ ഒരു കാലത്ത് പ്രമുഖ സ്പിന്നറായിരുന്ന യുസ്വേന്ദ്ര ചാഹലാണ്. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ചാഹലിനെ ഒഴിവാക്കിയതിൽ ആശയക്കുഴപ്പം പ്രകടിപ്പിച്ചു,

“ഞാൻ യുസ്വേന്ദ്ര ചാഹലിനെ ഇപ്പോഴുള്ള സ്പിന്നറുമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിരീഹും. എന്നാൽ അവൻ അവഗണിക്കപ്പെടുന്നു; എന്തുകൊണ്ടെന്ന് എനിക്കറിയില്ല. അവനും നന്നായി അറിയാമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അവനെക്കാൾ മികച്ച സ്പിന്നർ ഉണ്ടെന്ന് കരുതുന്നില്ല. അവനെക്കാൾ ധീരനായ ഒരു സ്പിന്നർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ മിടുക്കനാണ് എന്റെ രണ്ടാമത്തെ സ്പിന്നർ രവീന്ദ്ര ജഡേജയായിരിക്കും. . ഇപ്പോൾ, സെലക്ടർമാർ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസായിലാകുന്നില്ല”ഹർഭജൻ പറഞ്ഞു.

“സ്പിൻ അനുകൂല ട്രാക്ക് ആയിരിക്കും ലോകകപ്പിന് ഉണ്ടാകുക. മികച്ച ടീമിനെ ഉണ്ടാക്കി മാത്രമേ ലോകകപ്പിന് പോകാവൂ. ഇപ്പോൾ കാണിക്കുന്ന മികവ് വെച്ച് മാത്രം ടീമിനെ എടുക്കരുത്. പല കാര്യങ്ങൾ പരിഗണിക്കണം, ചാഹലിനെ ടീമിൽ എടുക്കണം എന്നാണ് ഞാൻ പറയുന്നത്.” ഹർഭജൻ വാക്കുകൾ അവസാനിപ്പിച്ചു.

ഈ വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ പ്രകടനം ചഹാൽ അടക്കമുള്ള താരങ്ങളെ സംബന്ധിച്ച് അതിനിർണായകമാണ്.