അവനെ തൂക്കിയെടുത്ത് വെളിയിൽ കളഞ്ഞാൽ ടീം രക്ഷപെടും, അത് സംഭവിക്കുന്നവരെ ഈ ടീം ഇനിയും തോൽക്കും: മുഹമ്മദ് അമീർ

2022 ലെ ടി20 ലോകകപ്പിൽ സിംബാബ്‌വെയോട് ഒരു റണ്ണിന് തോറ്റതിന് ശേഷം പാകിസ്ഥാൻ എല്ലാ കോണുകളിൽ നിന്നും വിമർശനങ്ങൾക്ക് വിധേയമായി. വസീം അക്രം, ഷോയിബ് അക്തർ തുടങ്ങിയ മുൻ ഇതിഹാസങ്ങൾ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെ കുറ്റപെടുത്തിയപ്പോൾ , പരാജയത്തിന് ഉത്തരവാദി റമീസ് രാജയാണെന്ന് പറഞ്ഞ് മുഹമ്മദ് ആമിർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചു. ടൂർണമെന്റിൽ പാകിസ്ഥാൻ ഇതുവരെ ഒരു മത്സരം ജയിച്ചിട്ടില്ല, ഇനി സെമി ഫൈനലിൽ എത്തണമെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടതായി വരുമെന്ന് സാരം.

വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ സിംബാബ്‌വെ മികച്ച പ്രകടനം പുറത്തെടുക്കുകയും പാകിസ്ഥാനെ ഒരു റണ്ണിന് തോൽപ്പിക്കുകയും ചെയ്തു. 131 റൺസിന്റെ സ്കോർ പ്രതിരോധിക്കുമ്പോൾ എങ്ങനെ ചിട്ടയോടെ കളിക്കണമെന്നും എങ്ങനെ വിക്കറ്റുകൾ നേടണമെന്നും കാണിച്ച് തന്നു.

അമീർ പറഞ്ഞ വാക്കുകൾ ഇങ്ങനെ- ആദ്യ ദിനം മുതൽ ഞാൻ പറയുന്നതാണ് മോശം സെലെക്ഷൻ ഈ ടീമിനെ തകർക്കുമെന്ന്, ആരാണ് ഇതിന് ഉത്തരവാദി? ചെയർമാന് സ്ഥാനത്തിരിക്കുന്ന ആ ആൾ തന്നെ. ടീമിന് ഒരു ഗുണവും ഇല്ലാത്ത ചെയർമാനെ പുറത്താക്കണം.”

വമ്പന്‍ പ്രതീക്ഷകളുടെ ട്വന്റി 20 ലോകകപ്പിനെത്തിയ പാകിസ്ഥാന്റെ ഭാവി തുലാസില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങിയതോടെ ഇനി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ട ഗതിയിലാണ് പാക്കിസ്ഥാന്‍ .

ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്തുള്ള രണ്ട് മത്സരങ്ങളും തോറ്റ നെതര്‍ലാന്‍ഡ്‌സ് മാത്രമാണ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ പാകിസ്ഥാന് പിന്നിലുള്ളത്.

ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടങ്ങുന്ന മികച്ച ബാറ്റിംഗ് നിരയും ഒപ്പം ഷഹീന്‍ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ ബൗളിംഗ് നിരയുമായി ലോകകപ്പിനെത്തിയ ടീം കിരീടം നേടുമെന്ന് പരക്കെ എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ഈ മൂന്ന് പേരും നിരാശപെടുത്തിയതോടെ പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലായി.