ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസിന്റെ ജയം. ഇതോടെ ചെന്നൈ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ചെന്നൈക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. 32 പന്തിൽ 48 റൺസാണ് താരം അടിച്ചെടുത്തത്.
ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കാമറോൺ ഗ്രീനിനെതിരെ വൻ ആരാധകരോഷമാണ് ഉയരുന്നത്. 25.20 കോടി രൂപയ്ക്ക് വാങ്ങിയ താരം അതിനൊത്ത പ്രകടനം നടത്തുന്നതിൽ പരാജയപ്പെടുകയാണ്. ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ഗോൾഡൻ ഡാക്കയിട്ടാണ് താരം മടങ്ങിയത്.
Read more
കൂടാതെ രണ്ട് ഓവറുകൾ എറിഞ്ഞ ഗ്രീൻ വിക്കറ്റുകൾ ഒന്നും തന്നെ നേടാതെ 30 റൺസും വഴങ്ങി. ഐപിഎൽ തുടങ്ങിയിട്ട് നാൾ ഇത് വരെയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ല. ഇനിയുള്ള മത്സരങ്ങൾ കൊൽക്കത്തയ്ക്ക് നിർണായകമാണ്.







