"ഗ്രീഡി ബ്രോഡ്‌കാസ്റ്റേഴ്‌സ്" ട്വിറ്ററിൽ ട്രെൻഡിംഗ്, തമ്മിലടി കാരണം പണി കിട്ടുന്നത് 40 ദശലക്ഷം ആരാധകർക്ക്; ഐ.പി.എലും ബോർഡർ ഗവാസ്‌ക്കർ ട്രോഫിയും നഷ്ടം; സംഭവം ഇങ്ങനെ

ബ്രോഡ്‌കാസ്റ്റേഴ്‌സും കേബിൾ ഓപ്പറേറ്റേഴ്‌സും തമ്മിലുള്ള തർക്കവും പോർവിളികളും കാരണം മനോഹരമായ ഒരു ക്രിക്കറ്റ് സീസൺ നഷ്ടമാകുന്നതിൽ നിരാശയിലാണ് ആരാധകർ. നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം ബോർഡർ ഗവാസ്‌കർ ട്രോഫിയും ഇന്ത്യൻ പ്രീമിയർ ലീഗും 40 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് നഷ്ടപ്പെടും.

ട്രായ് യുടെ പുതിയ താരിഫ് ഓർഡർ 3.0 ന് ശേഷം പ്രക്ഷേപകർ കേബിൾ ഓപ്പറേറ്റർമാർക്ക് അവരുടെ കവറേജ് വെട്ടിക്കുറച്ചു. അതേസമയം, സ്റ്റാർ സ്‌പോർട്‌സ്, സീ, സെർച്ച് സോണി തുടങ്ങിയ കമ്പനികളുടെ ചാനൽ നിർത്തിയാണ് കേബിൾ ഓപ്പറേറ്ററുമാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ടിവി ചാനലുകൾക്കുള്ള ട്രായ്‌യുടെ പുതിയ താരിഫ് വന്നത് മുതൽ ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷനും (എഐഡിസിഎഫ്) ബ്രോഡ്‌കാസ്റ്റേഴ്‌സും തമ്മിൽ തർക്കം തുടരുകയാണ്. ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന കൊള്ളക്ക് എതിരെയാണ് കേബിൾ ഓപ്പറേറ്റേഴ്‌സ് പ്രതിഷേധം നടത്തുന്നത്.

Read more

ഇത്തരമൊരു തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ചൊവ്വാഴ്ച, ‘#GreedyBroadcasters’ ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നു, പലരും നിലവിലുള്ള പ്രശ്നത്തിൽ നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ പ്രേക്ഷകരെ കൊള്ളയടിച്ചതിന് ആരാധകർ സ്റ്റാർ സ്‌പോർട്‌സ് പോലുള്ളവരെ ആക്ഷേപിച്ചു. ഇന്ത്യ vs ഓസ്‌ട്രേലിയ പരമ്പരയുടെയും ഐപിഎല്ലിന്റെയും ഔദ്യോഗിക സംപ്രേക്ഷണം സ്റ്റാർ ആണ്.