ഇത്തവണ ലോക കപ്പ് ഉയര്‍ത്തുക ഇംഗ്ലീഷ്; പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് താരം

ലോക കപ്പ് ക്രിക്കറ്റ് പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് താരം ഗ്രയാം സ്വാന്‍. ഇംഗ്ലണ്ട് ഇത്തവണ കപ്പ് ഉയര്‍ത്തുമെന്നാണ് സ്വാനിന്റെ പ്രവചനം. ഓസ്ട്രേലിയക്ക് കിരീടം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരെ പുറത്തെടുത്തത്. ജേതാക്കളാവാന്‍ എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് കപ്പു നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലന്‍ഡിന് ഇതുവരെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നില്ല. ദുര്‍ബലരായ ടീമുകളോടായിരുന്നു അവരുടെ മത്സരം.

അഞ്ച് മത്സരങ്ങളില്‍ നാല് ജയവും എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയയാണ് രണ്ടാമത്. തൊട്ടടുത്ത സ്ഥാനങ്ങളില്‍ ന്യൂസിലന്‍ഡും ഇന്ത്യയുമുണ്ട്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പോയിന്റ് നിലയില്‍ ഏറെ പിന്നിലാണ്.