ഇന്ത്യൻ ആരാധകർക്ക് നിരാശ വാർത്ത. ടി 20 ലോകകപ്പിൽ നിന്നും ഇന്ത്യൻ ബാറ്റ്സ്മാൻ തിലക് വർമ്മ പരിക്കിനെ തുടർന്ന് പുറത്തായി. ഇപ്പോൾ നടക്കാൻ പോകുന്ന ന്യുസിലാൻഡ് ടി 20 പരമ്പരയിലും താരം പുറത്തായി. തിലകിന് പകരം ശ്രേയസ് അയ്യർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ആരാധകരെ സംബന്ധിച്ചടുത്തോളം ഇതൊരു ശുഭകരമായ വാർത്തയാണ്. കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ പഞ്ചാബ് കിങ്സിന് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിയത്.
കൂടാതെ വാഷിംഗ്‌ടൺ സുന്ദറിന് പകരമായി രവി ബിഷ്‌ണോയിയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തി. വയറുവേദനയ്ക്കുള്ള ശസ്ത്രക്രിയയ്ക്കാണ് തിലക് വിധേയനാകുന്നത്. അതേസമയം, കിവീസിനെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് വാഷിംഗ്ടൺ കിവീസിനെതിരായ ടി20 മത്സരങ്ങളിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ വാഷിംഗ്ടണിന് രണ്ടാം ഏകദിനം നഷ്ടമായിരുന്നു.
Read more
ഇന്ത്യയുടെ പുതുക്കിയ ടി-20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, ഹർഷിത് അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.







