സഞ്ജുവിന് സുവർണ്ണാവസരം; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ഉടൻ പ്രഖ്യാപിക്കും

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കാൻ പോകുന്ന ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഉടൻ പ്രഖ്യാപിക്കും. യുവ താരം ശുഭ്മൻ ഗിൽ പരിക്ക് പറ്റി പുറത്തായതോടെ പുതിയ നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സിലക്ടർമാർ.

സഞ്ജു സാംസണെ വീണ്ടും ഓപണിംഗിൽ ഇറക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ഓസ്‌ട്രേലിയൻ പര്യടനത്തിലും സഞ്ജുവിന് പകരം ഗില്ലിനെ ഓപണിംഗിൽ ഇറക്കിയിരുന്നു. എന്നാൽ താരത്തിന് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കാത്തതിൽ വൻ ആരാധകരോക്ഷമാണ് ഉയർന്നു വന്നിരുന്നത്.

Read more

സൗത്ത് ആഫ്രിക്കയ്ക്കതിരെ നടന്ന ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റതോടെ ഗിൽ ഏകദിന സ്‌ക്വാഡിൽ നിന്നും പുറത്തായിരുന്നു. എന്നാൽ പരിക്ക് ഭേദമാകാത്തതോടെ ടി 20 സ്‌ക്വാഡിൽ നിന്നും ഗിൽ പുറത്താകും. അതിനാലാണ് സഞ്ജുവിന് വീണ്ടും ഓപ്പണിങ് സ്ഥാനം നൽകുന്നത്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി-20 ടീമില്‍ തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാർദിക് തിളങ്ങിയിരുന്നു.