സഞ്ജുവിന് അവസരം നൽകൂ, എന്നാൽ പുറത്താക്കേണ്ടത് അഭിഷേകിനെയല്ല; മറ്റൊരു താരത്തെ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി.

സൂപ്പർ എട്ടിലേക്ക് പ്രവേശിച്ച ഇന്ത്യയുടെ അടുത്ത എതിരാളി ദക്ഷിണാഫ്രിക്കയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും മികച്ച റൺ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള വ്യക്തിയാണ് മലയാളി താരം സഞ്ജു സാംസൺ. അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം നൽകണം എന്ന ആവശ്യവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.

Read more

മോശം ഫോമിലുള്ള അഭിഷേകിന് പകരക്കാരനായല്ല സഞ്ജു കളിക്കേണ്ടത്, മറിച്ച് തിലക് വർമയെ പുറത്തിരുത്തണം എന്നാണ് ആരാധകരുടെ വാദം. ടി 20 ലോകകപ്പിൽ ഒരുപാട് ബോളുകൾ ഡോട്ട് ആക്കിയാണ് താരം 20 നും 30 നും ഇടയിൽ റൺസ് നേടുന്നത്. ഇതിലൂടെ റൺ റേറ്റ് കുറയുകയും പിന്നീട് വരുന്ന ബാറ്റ്‌സ്മാന്മാർക്ക് കാര്യങ്ങൾ പ്രയാസകരമാകുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ തിലകിനെ അടുത്ത മത്സരത്തിൽ ടീമിൽ ഉൾപെടുത്തരുതെന്നാണ് ആരാധകരുടെ ആവശ്യം.