ഗിൽ അല്ല തെറ്റുകാരൻ, ആ കാര്യത്തിൽ ജയ്‌സ്വാളിന് പറ്റിയ അബദ്ധമാണ് കാരണം: അനിൽ കുംബ്ലെ

ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റണ്ണൗട്ടായി പുറത്തായി. രണ്ടാം ദിനം 173 റൺസിൽ തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച ജയ്‌സ്വാൾ 258 പന്തിൽ 22 ബൗണ്ടറികൾ ഉൾപ്പെടെ 175 റൺസ് നേടി പുറത്തായി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിലെ 92-ാം ഓവറിലും രണ്ടാം ഓവറിലുമാണ് സംഭവം നടന്നത്. ജെയ്ഡൻ സീൽസ് ഒരു ഫുൾ ലെങ്ത് പന്ത് എറിഞ്ഞു, ജയ്‌സ്വാൾ അത് മിഡ്-ഓഫിലേക്ക് ഉറപ്പിച്ച് കളിച്ച് സിംഗിൾ വിളിച്ചു. എന്നിരുന്നാലും, ശുഭ്മാൻ ഗിൽ സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തുന്നതിൽ യാതൊരു താൽപ്പര്യവും കാണിക്കാതെ തിരിഞ്ഞു.

ജയ്‌സ്വാൾ അത് വൈകിയാണ് കണ്ടത്. താരം ഗ്രൗണ്ടിന്റെ പകുതിയോളം കവറും ചെയ്തിരുന്നു. ​അപകടം മനസിലാക്കിയ ​ജയ്സ്വാൾ ക്രീസിലേക്ക് തിരിച്ചെത്താൻ ​ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗില്ലിന്റെ കുഴപ്പം അല്ലെന്നും അത് ജയ്‌സ്വാളിന്റെ തീരുമാനമായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

“ഇത് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. ജയ്‌സ്വാളിനെപ്പോലുള്ള ഒരാൾ ആ തെറ്റ് ചെയ്യുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഒരുപക്ഷേ അദ്ദേഹം ആ ഷോട്ട് വളരെ നന്നായി കളിച്ചിരിക്കാം, ഒരുപക്ഷേ ആ ഫ്ലോയ്‌ക്കൊപ്പം പോയിരിക്കാം. അത് ജയ്‌സ്വാൾ എടുത്ത തീരുമാനമാണെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം നോൺ-സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തുമായിരുന്നെന്ന് ഞാൻ കരുതുന്നില്ല, കാരണം അത് നേരെ മിഡ്-ഓഫ് ഫീൽഡറിലേക്ക് പോയി. റൺ ആക്കാൻ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല” അനിൽ കുംബ്ലെ പറഞ്ഞു.

Read more