പാകിസ്ഥാനോട് തോറ്റാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ, ഇന്ത്യക്ക് സത്യത്തിൽ കിട്ടിയത് ലക്കെന്ന് ഗവാസ്‌ക്കർ; കാരണം ഇത്

ക്വാളിഫയറിലെ മിന്നുന്ന ഏറ്റുമുട്ടലുകൾക്ക് ശേഷം, സൂപ്പർ 12 ഘട്ടം ആരംഭിക്കുകയാണ് ഇന്ന്. ആതിഥേയരായ ഓസ്ട്രേലിയ കിവീസുമായി ഏറ്റുമുട്ടുന്ന പോരാട്ടത്തോടെ ആവേശം ആരംഭിക്കും. ശ്രീലങ്കയും നെതർലൻഡും ഗ്രൂപ്പ് എയിലേക്ക് യോഗ്യത നേടിയപ്പോൾ സിംബാബ്‌വെയും അയർലൻഡും ഇന്ത്യയ്‌ക്കൊപ്പം ബി ഗ്രൂപ്പിൽ പ്രവേശിച്ചു. ഇന്ത്യക്ക് ഇത് നല്ല വാർത്തയാണോ?

ക്രിക്കറ്റാണ് ആണ് ആർക്കും ആരോടും തോൽക്കും എന്ന സത്യം മനസിലാക്കി കൊണ്ടചിന്തിച്ചാൽ ഇനി ഇന്ത്യക്ക് പാകിസ്താനോടോ ദക്ഷിണാഫ്രിക്കയോടോ ഏതെങ്കിലും ഒരു ടീമിനോട് തോൽവിയേറ്റ് വാങ്ങേണ്ട സാഹചര്യം ഉണ്ടായാൽ ഇന്ത്യക്ക് സിംബാവെയുടെയും അയര്ലണ്ടിനെയും ഗ്രൂപ്പിൽ കിട്ടിയത് ഗുണം ചെയ്യും എന്ന് പറയാം. ഒരു മത്സരത്തിലെ തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ എതിരാളികൾ ഉള്ളതിനാൽ ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു, ഇന്ത്യയുടെ ഗ്രൂപ്പ് തീർച്ചയായും ‘വളരെ മികച്ചതായി’ കാണപ്പെടുന്നു. വെസ്റ്റ് ഇൻഡീസോ ശ്രീലങ്കയോ പോലെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കടുപ്പ,മായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇത് വളരെ മികച്ചതായി കാണുന്നുവെന്ന് ഞാൻ കരുതുന്നു. ശ്രീലങ്കയോ വെസ്റ്റ് ഇൻഡീസോ ഇന്ത്യയുടെ ഗ്രൂപ്പിലാകാൻ യോഗ്യത നേടിയിരുന്നെങ്കിൽ, അവർ ‘നല്ല ’ എതിരാളികളാകുമായിരുന്നു. ഏഷ്യാ കപ്പ് നേടിയ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം ഉയർന്നേനെ. വെസ്റ്റ് ഇൻഡീസ് ആണെങ്കിൽ ചിലപ്പോൾ ഉയർന്ന കളിക്കും. നിങ്ങൾക്കറിയാമോ, ഇന്ത്യയുടെ ഗ്രൂപ്പിൽ വരുന്ന ഈ രണ്ട് ടീമുകളും( അയർലൻഡ് സിംബാവേ) ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലസ് ആണ്, ”അദ്ദേഹം സ്പോർട്സ് ടുഡേയോട് പറഞ്ഞു.

“സൂപ്പർ 12-ൽ ഇന്ത്യ കളിക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാലും പാകിസ്ഥാനോടോ ദക്ഷിണാഫ്രിക്കയോടോ ഒരു മത്സരം തോറ്റാലും അവർ യോഗ്യത നേടും. നെതർലൻഡ്‌സും സിംബാബ്‌വെയും കളിക്കുന്നത് അവർക്ക് വെസ്റ്റ് ഇൻഡീസ് അല്ലെങ്കിൽ ശ്രീലങ്ക എന്ന് പറയുന്നതിനേക്കാൾ മികച്ച അവസരം നൽകുന്നു,” അദ്ദേഹം പറഞ്ഞു.