സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്ന് റിപ്പോർട്ട്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി വിവരം. 2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രതീക്ഷക്കൊത്ത് തിളങ്ങാനാവാതിരുന്ന സൂര്യകുമാർ കുറച്ച് നാളായി മോശം ഫോമിലാണ് ഉള്ളത്.
അതിനാൽ, താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, പകരം ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കാൻ മുന്‍കൈയെടുത്തത് ഗംഭീറായിരുന്നു എന്നാണ് ‘ക്രിക്ബ്ലോഗർ.കോം’ പുറത്തുവിട്ട റിപ്പോർട്ടുകളില്‍ നിന്ന് വ്യതമാകുന്നത്.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. ആ നേട്ടത്തിന് പിന്നാലെ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഇന്ത്യയെ നയിച്ച് സ്വർണം നേടണമെന്നും അടുത്ത ടി20 ലോകകപ്പിൽ ക്യാപ്റ്റനാകണമെന്നും അടക്കം സൂര്യകുമാർ യാദവ് ചില പ്രസ്താവനകൾ നടത്തിയിരുന്നു.
Read more
എന്നാൽ ഇത് ഗംഭീറിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയതെന്നും ടീമിലെ സ്ഥാനവും നായകപദവിയും പൂർണ്ണമായും മത്സരങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഗംഭീർ സൂര്യകുമാറിന് കടുത്ത ഭാഷയിൽ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.







