ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ രക്ഷകന്‍ അവതരിക്കുന്നു, പരിശീലകനാകാന്‍ താത്പര്യം പ്രകടിപ്പിച്ച് സൂപ്പര്‍ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ പരിശീലകനാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റണ്‍. 2011 ല്‍ ഇന്ത്യ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഏകദിന ലോക കപ്പ് നേടിയപ്പോള്‍ ഗാരി കിര്‍സ്റ്റണായിരുന്നു പരിശീലകന്‍. ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

കിര്‍സ്റ്റണ്‍ നേരത്തെ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സ്വീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹത്തെ തേടി അനസരം വന്നപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാവാന്‍ സാധിക്കില്ലെന്ന നിലപാട് തിരിച്ചടിയായി. ഇപ്പോഴിതാ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാന്‍ കിര്‍സ്റ്റണ്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

Gary Kirsten named as Hundred head coach of Welsh Fire

ഇംഗ്ലണ്ട് അടുത്തകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ പിന്നിലാണെന്നും, അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ടീമിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ താത്പര്യമുണ്ടെന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കിര്‍സ്റ്റണ്‍ പറഞ്ഞു.

England skittled for just 147 by Australia in dramatic start to Ashes series | Ashes 2021-22 | The Guardian

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസില്‍ ഇംഗ്ലണ്ടിന്റെ മോശം  വരുത്തിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 3-0ന്റെ അപരാജിത ലീഡ് ഇംഗ്ലീഷ് നിര ഇതിനകം വഴങ്ങിക്കഴിഞ്ഞു.